ആരാധകർക്ക് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം നൽകുകയും അവർക്ക് ഒപ്പം കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്ന മലയാളി നടൻ ആരാണെന്ന് ചോദിച്ചാൽ എതിരില്ലാതെ ലഭിക്കുന്ന ഉത്തരം മോഹൻലാൽ എന്നായിരിക്കും.
സിനിമ ലൊക്കേഷനിൽ ആയാലും, ഏതെങ്കിലും ചടങ്ങുകളിൽ എത്തിയാലും ആരാധകർക്ക് ഒപ്പം ഫോട്ടോ എടുക്കാനും സംസാരിക്കാനും സമയം കണ്ടെത്തുന്ന ആൾ ആണ് മോഹൻലാൽ.
എന്നാൽ, കഴിഞ്ഞ ദിവസം തിരുവല്ലയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ആണ് മോഹൻലാൽ സഞ്ചരിച്ച വാഹനം ആരാധകർ പിന്തുടർന്ന് എത്തിയത്. മോഹൻലാൽ സഞ്ചരിച്ചിരുന്ന കാറിന് ഒപ്പം അമിത വേഗത്തിൽ എത്തിയ ആരാധകരെ കണ്ട് മോഹൻലാൽ വാഹനം നിർത്തുകയും എന്താണ് സംഭവം എന്ന് അന്വേഷിക്കുകയും ആയിരുന്നു.
ഫോട്ടോ എടുക്കാൻ ആണ് എത്തിയത് എന്നറിഞ്ഞപ്പോൾ മോഹൻലാൽ ഇവർക്ക് ഒപ്പം ഫോട്ടോ എടുക്കുകയും ചെയിതു, എന്നാൽ മോഹൻലാൽ വാഹനത്തിൽ നിന്നും ഇറങ്ങിയതോടെ റോഡിൽ വലിയ ട്രാഫിക്ക് ജാം ഉണ്ടാകുക ആയിരുന്നു, തുടർന്ന് പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
എന്നാൽ, തന്നെ പിന്തുടർന്ന് അമിത വേഗത്തിൽ എത്തിയ ആരാധകർക്ക് ഉപദേശം നൽകാൻ മോഹൻലാൽ മറന്നില്ല, ബൈക്കിൽ ഇങ്ങനെ അമിത വേഗത്തിൽ പിന്തുടരുത് എന്നും അപകടം ഉണ്ടാവും എന്നും മോഹൻലാൽ ആരാധകർക്ക് താക്കീത് നൽകുകയും ആയിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…