മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിൽ കൂടി പ്രശസ്തി നേടിയ മിനി സ്ക്രീൻ താരമാണ് കോഴിക്കോട് സ്വദേശിനിയായ സാധിക വേണുഗോപാൽ. മോഡൽ ആയി കരിയർ ആരംഭിച്ച സാധികക്ക് ഇപ്പോൾ നിറയെ അവസരങ്ങൾ ആണ് ഉള്ളത്.
മോഡൽ ആയി എത്തിയത് കൊണ്ട് തന്നെ ഗ്ലാമർ വേഷങ്ങളിൽ മിന്നും താരം കൂടിയാണ് സാധിക. വിമർശനങ്ങൾ ഏറെ വരുമ്പോഴും അതിനെല്ലാം അതെ നാണയത്തിൽ മറുപടി നൽകാൻ സാധിക മറക്കാറില്ല. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ ആണ് സാധിക തനിക്ക് എതിരെയുള്ള സോഷ്യൽ മീഡിയ ആക്രമണങ്ങളെ കുറിച്ച് മനസ്സ് തുടർന്നത്.
സോഷ്യല്‍ മീഡിയയില്‍ കുറെ പേര്‍ പലവട്ടം അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും എന്റെ ഇന്‍ബോക്സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ട് കാശുണ്ടാക്കാന്‍ എന്തും ചെയ്യും കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുണ്ട് – സാധിക പറയുന്നു.
തന്റെ ജോലിയോട് ഉത്തരവാദിത്വവും ആത്മാർത്ഥതയും ഉള്ള ആൾ ആണ് ഞാൻ. തന്റെ ജോലിയുടെ ഭാഗമായി പലതരത്തിൽ ഉള്ള വസ്ത്രങ്ങൾ താൻ ധരിക്കുന്നത്. അതിൽ ആരും ചോദ്യം ചെയ്യേണ്ട ആവശ്യം വരുന്നില്ല. മറച്ചുവെക്കേണ്ട ഒന്നാണ് എന്നുള്ള തോന്നൽ ബോധം ഉണ്ടാകുമ്പോൾ ആണ് ഇത്തരത്തിൽ ഉള്ള കമന്റുകൾ ഉണ്ടാകുന്നത്. മറച്ചു വെക്കുന്നതിടത്തോളം കാണാൻ ഉള്ള കൗതുകം കൂടും. എന്താണ് ഉള്ളിൽ ഉള്ളത് എന്ന് അറിയാൻ തോന്നും.
അതാണ് പിന്നീട് പീഡനമായി മാറുന്നത്. മലയാളികൾക്ക് എല്ലാം കാണുകയും കേൾക്കുകയും വേണം. എന്നാൽ അതിനൊപ്പം കപട സദാചാരവും കൊണ്ട് നടക്കും. എല്ലാം വേണം എന്നാൽ ആരും അറിയരുത്. എന്റെ തീരുമാനങ്ങൾ എന്റെ ജീവിതമാണ് അതിൽ മറ്റാർക്കും കൈകടത്താൻ അവകാശം ഞാൻ നൽകിയിട്ടില്ല.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…