സിനിമകളിൽ നിന്നും ഔട്ട് ആയി; ഭാഗ്യ പരീക്ഷണത്തിനായി ജ്യോത്സ്യൻ പറഞ്ഞപോലെ പേരുമാറ്റി റോമ..!!

റോമ എന്ന താരം ഇപ്പോൾ സിനിമയിൽ അത്രയേറെ സുപരിചിതം ഒന്നും അല്ലെങ്കിൽ കൂടിയും മലയാളികൾ അത്ര വേഗത്തിൽ മറക്കുന്ന താരം ഒന്നും അല്ല. ആദ്യം ഒരു മോഡലായിരുന്ന റോമ പിന്നീട് അഭിനയിത്തിലേക്ക് തിരിയുകയായിരുന്നു. ആദ്യമായി അഭിനയിച്ചത് മലയാളത്തിലെ നോട്ട്ബുക്ക് എന്ന ചിത്രത്തിലാണ്.

മലയാളത്തിനുപുറമേ തമിഴ് കന്നട എന്നീ ഭാഷകളിലും റോമ തന്റെ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. ദിലീപിന്റെയും അതിനൊപ്പം പ്രിത്വിരാജിന്റെയും സ്ഥിരം നായികയായി മാറിയ റോമ പിന്നീട് വിവാദ കേസിൽ കുടുങ്ങിയതോടെയാണ് സിനിമ മേഖലയിൽ നിന്നും പുറത്താക്കുന്നത്. കേരളത്തിലെ വിവാദമായ ടോട്ടൽ ഫോർ യു സാമ്പത്തികതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേരള പോലിസിന്റെ ചോദ്യം ചെയ്യലിന് റോമ വിധേയയായിട്ടുണ്ട്. ശബരിനാഥ് സാമ്പത്തിക അഴിമതി കേസിൽ പ്രതിയായ ശബരിനാഥിന് ആഭരണം പണം എന്നിവ നൽകി എന്നായിരുന്നു റോമക്കെതിരെയുള്ള ആരോപണം.

ദിലീപിനൊപ്പം കളേഴ്സ് ജൂലൈ 4 എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള റോമ പ്രിത്വിരാജിനൊപ്പം ചോക്കലേറ്റ് ലോലിപോപ്പ് അടക്കമുള്ള ചിത്രങ്ങളിൽ നായികയായിട്ടുണ്ട്. സംഖ്യാജോതിഷവും വാസ്തുവും ജോതിഷവുമൊക്കെയായിരുന്നു ഈ കാലയളവിലെ പഠനവിഷയങ്ങള്‍. ഓരോ അക്ഷരത്തിനും നമ്പറിനും വിലയുണ്ടെന്ന് അങ്ങനെയാണ് മനസ്സിലാക്കിയതെന്നും ഇതോടെയാണ് സ്വന്തം പേരിലും തിരുത്തു വരുത്തിയതെന്നും റോമ പറയുന്നു. പേരുമാറ്റിയതിന്റെ ഫലം ജീവിതത്തിലൂടെ അറിയാമെന്നും പേര് മാറ്റല്‍ ബോളിവുഡടക്കമുള്ള മേഖലയില്‍ സജീവമാണെന്നും താരം പറയുന്നു.

ഇപ്പോൾ വെള്ളേപ്പം എന്ന ചിത്രത്തിൽ കൂടി റോമ തിരിച്ചെത്തുകയാണ്. എന്നാൽ പേരിൽ മാറ്റം വരുത്തിയാണ് താരത്തിന്റെ വരവ്. പക്ഷെ ഈ തിരിച്ചുവരവ് പഴയ റോമയായിട്ടല്ലെന്നു മാത്രം. Roma എന്ന് എഴുതുമ്പോള്‍ അക്ഷരങ്ങള്‍ക്കൊപ്പം ഒരു h കൂടി ചേര്‍ത്തിരിക്കുകയാണ് താരം. അതുകൊണ്ട് Roma ഇനി മുതല്‍ Romah ആയി മാറും. ഇതാണാ മാറ്റം. സിനിമയില്‍ നിന്നു വിട്ടു നിന്ന മൂന്ന് വര്‍ഷം സംഖ്യാജ്യോതിഷപഠനത്തില്‍ ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago