മലയാള സിനിമയിൽ മാറ്റങ്ങളുടെ മുഖമായി മാറുന്ന നടിമാർ മഞ്ജു വാര്യരും പാർവതി തിരുവോതും. ഒറ്റക്ക് സിനിമകൾ ചെയ്ത് വിജയിപ്പിക്കാൻ കഴിവുള്ള നടിമാർ ആണ് ഇരുവരും. മലയാള സിനിമയിൽ വേറിട്ട വിജയങ്ങൾ കൊണ്ടുവരാൻ കഴിവുള്ള ഇരുവർക്കും പരിമിതികൾ ഉണ്ട് എന്നാണ് ഹണി റോസ് പറയുന്നത്.
സ്ത്രീ പുരുഷ വിവേചനം എല്ലാ മേഖലകളിലും പോലെ മലയാള സിനിമ മേഖലയിലും ഉണ്ടെന്ന് ഹണി സമ്മതിക്കുന്നു, അതോടൊപ്പം തന്നെ, ഒരു സ്ത്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ എത്തുമ്പോൾ ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ചെറുതല്ല എന്നും ഹണി റോസ് പറയുന്നു.
സിനിമ ഇൻഡസ്ട്രിയിൽ നായകന്മാർക്ക് ചുറ്റുമാണ് എന്നും നായിക പ്രാധാന്യമുള്ള ചിത്രങ്ങൾക്ക് ബിസിനെസ്സ് തലത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ട് എന്നും ഹണി പറയുന്നു.
ഒറ്റക്ക് സിനിമകൾ ചെയ്ത് വിജയിപ്പിക്കാൻ ഉള്ള കഴിവുള്ള നടി ആയിട്ടും പാർവതിയുടെ പുതിയ ചിത്രമായ ഉയരെ എന്ന ചിത്രത്തിൽ ടോവിനോ തോമസ്, ആസിഫ് അലി അടക്കമുള്ള ലീഡിങ് താരങ്ങളെ വെച്ചത് ആ ബിസിനെസ്സ് നല്ലതായി നടക്കാൻ ആണ് എന്നും മികച്ച സാറ്റലൈറ്റ് ലഭിക്കാൻ ആണ് എന്നും ഹണി റോസ് പറയുന്നു, അതുപോലെ തന്നെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് നായക പ്രധാന്യം ഉള്ള ചിത്രങ്ങൾ ആണെന്നും ഹണി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…