ഇപ്പോൾ സോഷ്യൽ മീഡിയയിൽ സാദാചാരവാദികളെ കാലം ആണല്ലോ, അതിലെ ഏറ്റവും അവസാന ഇരയാണ് മീര നന്ദൻ.
ചുവന്ന ഫ്രോക്കിൽ മീര ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് കീഴെയാണ് സദാചാര കീടങ്ങൾ കമന്റുമായി എത്തിയത്. നിരവധി ആളുകൾ ആണ് വിമർശനവും ഉപദേശങ്ങളും ആയി എത്തിയത്.
എന്നാൽ ഇതെല്ലാം തകൃതിയായി പുരോഗമിക്കുമ്പോൾ ആണ് ഇത്തരക്കാർക്ക് ഉള്ള മറുപടിയുമായി മീര നന്ദൻ എത്തിയത്. സിനിമയിൽ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ മീര ഇപ്പോൾ, ദുബായിൽ റേഡിയോ ജോക്കിയാണ്.
മീരയുടെ മറുപടി ഇങ്ങനെ ആയിരുന്നു,
തന്റെ വസ്ത്രത്തിന്റെ പേരിൽ പലരും തന്നെ സാമൂഹിക മാധ്യമങ്ങളിൽ മോശം കമന്റുകൾ പോസ്റ്റ് ചെയ്യുന്നത് അനാവശ്യ വിമർശനങ്ങൾ മാത്രം ആണെന്നു മീര പറയുന്നു. ഇന്ത്യൻ വസ്ത്രങ്ങളെയും പാശ്ചാത്യ ഫാഷനേയും ഒരുപോലെ താൻ ബഹുമാനിക്കുന്നു. തന്റെ വസ്ത്രം തീരെ ചെറുതായിരുന്നില്ല, ഒരുപാട് വലുതും. വളരെ മോശമായ രീതിയിലുള്ള കമന്റുകളാണ് തന്റെ ചിത്രത്തിനു താഴെ പോസ്റ്റ് ചെയ്യുന്നത്. പുതിയ തലമുറയിലെ ആളുകളെ വസ്ത്രത്തിന്റെ പേരിൽ മാത്രം വിലയിരുത്തുന്നതിന്റെ അർഥം മനസിലാകുന്നില്ലെന്നും ഇൻസ്റ്റഗ്രാമില്‍ മീര കുറിച്ചു.
മീരക്ക് പിന്തുണയുമായി നിരവധി ആരാധകർ ആണ് രംഗത്ത് എത്തിയിരിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…