നടൻ ലാലിൻറെ മകൻ സംവിധാനം ചെയ്യുന്ന നാലാം ചിത്രം ഡിസംബർ 20 നു തീയറ്ററുകളിൽ എത്തുകയാണ്. ഹണിബീ ഹായ് ആം ടോണി ഹണിബീ 2 എന്നി ചിത്രങ്ങൾക്ക് ശേഷം ലാൽ ജൂനിയർ എന്നറിയെപ്പെടുന്ന ജീൻ പോൾ സംവിധാനം ചെയ്യുന്ന ചിത്രം ഡ്രൈവിംഗ് ലൈസൻസിൽ നായകൻ പൃഥ്വിരാജ് ആണ്. കൂടെ ഉള്ളത് സൂരജ് വെഞ്ഞാറമൂട് ആണ്.
എന്നാൽ ചിത്രത്തിൽ ആദ്യം നായകനാൻ ഇരുന്നത് മമ്മൂട്ടി ആയിരുന്നു. അദ്ദേഹം ആദ്യം ചെയ്യാം എന്ന് വാക്ക് പറഞ്ഞു എന്നും എന്നാൽ പിന്നീട പിന്മാറുക ആയിരുന്നു എന്നും ജീൻ പോൾ പറയുന്നു. സില്ലി മോങ്ക്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെ
”മമ്മൂക്കയും പപ്പയും (ലാൽ) ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടത്. എന്നാൽ അത് പിന്നീട് പൃഥ്വിരാജിലേക്കും സുരാജ് വെഞ്ഞാറമൂടിലേക്കും മാറുകയായിരുന്നു. ഒടുവിൽ ഡേറ്റ് പപ്രശ്നങ്ങളാൽ പൃഥ്വിരാജ് നായകനാവുകയായിരുന്നു. മമ്മൂക്കയുടെ ഡേറ്റ് ഇഷ്യൂ കാരണമാണ് സിനിമ ആദ്യം തുടങ്ങാതെ പോയത്. എന്നാൽ പിന്നീട് സിനിമയുടെ കഥ യും താരത്തിന് ഇഷ്ട്ടമായില്ലെന്ന് സംവിധായകൻ പറയുന്നു.
രണ്ട് നായകന്മാരനെ സിനിമയിൽ ആ ടൈമില്‍ മമ്മൂക്കയ്ക്ക് രണ്ട് നായകൻമാർ ഉള്ള പടത്തിൽ അഭിനയിക്കാനുള്ള താല്‍പര്യമില്ലായിരുന്നു. ക്ലൈമാക്‌സ് സീനിനോട് അടുത്തപ്പോഴാണ് മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെടാതെ വന്നത്. അങ്ങനെ വന്നപ്പോൾ ഒന്നുകിൽ കഥ മാറ്റുക അല്ലെങ്കിൽ ആളെ മാറ്റുക എന്ന സാധ്യത മാത്രമാണ് മുൻപിലുണ്ടായിരുന്നത്. മമ്മൂക്ക തന്നെ പിന്നീട് ഒഴിവാകുകയായിരുന്നു. അതുകൊണ്ട് കഥ മാറ്റേണ്ടിവന്നില്ല കഥയില്‍ എനിക്ക് വിശ്വാസമുണ്ട്” ജീൻ പറഞ്ഞു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…