കഴിഞ്ഞ ദിവസം ആണ് പ്രവീണ തന്റെ ഫേസ്ബുക് അക്കൗണ്ടിൽ കൂടി വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. തുടർന്ന് പ്രവീണ ആരാധകൻ എന്താണ് വളകാപ്പ് ചടങ്ങു എന്ന് ചോദിച്ചപ്പോൾ ഗർഭിണി ആകുമ്പോൾ നടത്തുന്ന ചടങ്ങു എന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ഈ സംഭവം വലിയ വാർത്ത ആകുകയും ചെയ്തിരുന്നു. 40 വയസ്സ് ഉള്ള പ്രവീണക്ക് ഒരു മകൾ മാത്രം ആണ് ഉള്ളത്. അതുകൊണ്ടു തന്നെ താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയ ആഘോഷം ആക്കുകയും ചെയ്തു. എന്നാൽ സംഭവം വൈറൽ ആയതോടെ നിജസ്ഥിതി വെളിപ്പെടുത്തി താരം വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.
എന്നാല്‍ താന്‍ ഗര്‍ഭിണിയൊന്നുമല്ലെന്ന് പറയുകയാണ് പ്രവീണയിപ്പോള്‍. ആരാധകര്‍ ആശംസയുമായി എത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി നടി എത്തിയത്. ഞാന്‍ ഗര്‍ഭിണിയല്ല. ഒരു സിനിമാ ഷൂട്ടിങ്ങിന് വേണ്ടി നടത്തിയ ചടങ്ങിനിടെയുള്ള ചിത്രമായിരുന്നത്. എല്ലാവരുടെയും ആത്മാര്‍ഥമായ സ്‌നേഹത്തിന് നന്ദി എന്നും നടി സമൂഹ മാധ്യമത്തിലൂടെ പറഞ്ഞിരിക്കുകയാണ്.
1998 ല്‍ അഗ്നിസാക്ഷി എന്ന സിനിമയിലൂടെയും 2008 ല്‍ ഒരു പെണ്ണും രണ്ടാണും എന്നീ സിനിമകളിലൂടെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രവീണയ്ക്ക് ലഭിച്ചിരുന്നു. 2010 ലും 2011 ലും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരവും നടി സ്വന്തമാക്കി. ഇതല്ലാതെ ഒത്തിരി അവാര്‍ഡുകള്‍ പ്രവീണയെ തേടി എത്തിയിട്ടുണ്ട്. സിനിമകളെക്കാള്‍ കൂടുതല്‍ ടെലിവിഷന്‍ രംഗത്താണ് പ്രവീണ ഇപ്പോള്‍ സജീവം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…