കഴിഞ്ഞ ദിവസം ആയിരുന്നു നടനും അവതാരകനുമായ ആദിൽ വിവാഹിതൻ ആകുന്നത്. മുസ്ലിം ആയ ആദിൽ വിവാഹം കഴിച്ചത് തൃശൂർ സ്വദേശിനിയായ നമിത എന്ന പെൺകുട്ടിയെ ആയിരുന്നു.
എന്നാൽ അന്യ മതത്തിൽ ഉള്ള പെൺകുട്ടിയെ വിവാഹം ചെയ്തതിന് വലിയ തോതിൽ ഉള്ള വിമർശനം ആണ് ആദിലിന് സാമൂഹിക മാധ്യമങ്ങളിൽ നിന്നും ലഭിച്ചത്. ഇൻസ്റ്റാഗ്രാമിൽ അടക്കം ആദിലിനെ ഒറ്റ പെടുത്തണം എന്നും അൺ ഫോളോ ചെയ്യണം എന്നും ഉള്ള കമന്റുകളും ക്യാമ്പയ്‌ഗൻ വരെ നടന്നു.
ആദ്യം ഇത്തരത്തിൽ ഉള്ള വിമർശനങ്ങൾക്ക് മുന്നിൽ മൗനം പാളിച്ച താരം പിന്നീട് മറുപടി നൽകുകയായിരുന്നു.
എന്നെയും തന്റെ വീട്ടുകാരെയും ഭാര്യയെക്കുറിച്ചും വളരെ നെഗറ്റീവായ കമന്റുകള്‍ കാണാനിടയായി. ആദ്യം ഇത്തരം മോശം വ്യക്തികളോട് പ്രതികരിക്കണ്ടെന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ ആരെ വിവാഹം ചെയ്യണം എന്നത് എന്റെ മാത്രം തീരുമാനമാണ്. ക്ഷമിക്കണം ഞാന്‍ ആളുകളെ മനുഷ്യരായി മാത്രമേ കാണാറുള്ളു. അതുകൊണ്ടുതന്നെ രണ്ടു മനുഷ്യര്‍ തമ്മിലുള്ള വിവാഹമാണിത്. ഞാന്‍ ഒരു മുസ്ലീം ആയതുകൊണ്ട് ആരെങ്കിലും എന്നെ ഇഷ്ടപ്പെടണമെന്നോ ഫോളോ ചെയ്യണമെന്നോ എനിക്കില്ല.
അതുകൊണ്ട് ഞാന്‍ എന്താണോ അതിനെ സ്‌നേഹിക്കുന്ന ഒരു യഥാര്‍ഥ മനുഷ്യന്‍ ആണെങ്കില്‍ മാത്രം തുടര്‍ന്നും എന്നെ ഫോളോ ചെയ്താല്‍ മതി. അല്ലെങ്കില്‍ ഇവരെപ്പോലെ നിങ്ങള്‍ക്കും അണ്‍ഫോളോ ചെയ്യാം. എന്റെ വിശ്വാസം എന്താണെന്ന് തീരുമാനിക്കാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും അവകാശമില്ല. ആദില്‍ കുറിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…