കരാർ ലംഘിച്ചതിന്റെ പേരിൽ വിക്കേർപ്പെടുത്തും എന്ന് വെല്ലുവിളിച്ചവർക്ക് കിടിലം മറുപടിയുമായി എത്തിയിരിക്കുകായാണ് മലയാള സിനിമയുടെ യുവ നായകൻ ഷൈൻ നിഗം.
മുടി അൽപ്പം മുറിച്ചു എന്നതിന്റെ പേരിൽ വിവാദം ഉണ്ടാകുകയും വെയിൽ എന്ന ചിത്രത്തിന്റെ നിർമാതാവ് ആയ ജോബി ജോർജ്ജ് ഷൈനെ ഭീഷണിപ്പെടുത്തുകയും ചെയ്തത് മുതൽ തുടങ്ങിയ സംഭവത്തിൽ ഇരുവരും തമ്മിൽ ഉണ്ടായ വാദ പ്രതിവാദം തുടർന്ന് താര സംഘടനയായ അമ്മയുടെ ഇടപെടൽ കൊണ്ട് പരിഹരിച്ചിരുന്നു.
എന്നാൽ വീണ്ടും ലൊക്കേഷനിൽ നിന്നും അഭിനയിക്കാതെ ഇറങ്ങി പോയി എന്ന സംഭവം കൂടി ആയപ്പോൾ വീണ്ടും വിവാദം നേരിട്ട താരം സംവിധായകനിൽ നിന്നും ലൊക്കേഷനിൽ നിന്നും നേരിടുന്ന മാനസിക പീഡനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. വെയിൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കാൻ ഇനി വേണ്ടത് 24 ദിവസങ്ങൾ ആണ്. എന്നാൽ 15 ദിവസം ആണ് എന്നോട് ആവശ്യപെട്ടത് എന്നും അതിൽ 5 ദിവസം താൻ അഭിനയിച്ചു എന്നും താരം സാമൂഹിക മാധ്യമത്തിൽ കൂടി അറിയിച്ചിരുന്നു.
കരാർ ലംഘനം നടത്തിയത് കൊണ്ട് ഇനി മലയാള സിനിമയിൽ അഭിനയിപ്പിക്കണ്ട എന്നാണ് നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. ഇത് അമ്മ സംഘടനയെ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ആണ് ഷൈൻ മുടിയും താടിയും മുറിച്ചുള്ള പുതിയ മുഖവുമായി എത്തിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…