ഇതെന്റെ അവസാന സിനിമയാണ്, ഞാൻ രണ്ട് മാസം ഗർഭിണിയാണ്, സൗന്ദര്യ മരണത്തിന്റെ തലേന്ന് പറഞ്ഞത്; വേദനയോടെ ഓർമകൾ പങ്കുവെച്ച് സംവിധായകൻ..!!

തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കും ഒപ്പം അഭിനയിച്ച നടിയാണ് സൗന്ദര്യ, രജനികാന്ത്, മോഹൻലാൽ, ജയറാം, കമൽ ഹാസൻ എന്നിവർക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള സൗന്ദര്യ 12 വർഷത്തെ അഭിനയ ജീവിതത്തിനു ഇടയിൽ 120 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ സൗന്ദര്യ വിമാന അപകടത്തിൽ മരിക്കുകയായിരുന്നു.

മലയാളത്തിൽ സുപരിചിയായ സൗന്ദര്യ, കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധക്ക് എന്നീ ചിത്രങ്ങളിലാണ് മലയാളത്തിൽ അഭിനയിച്ചിട്ടുള്ളത്.

തണ്ടകൻ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എതിയപ്പോൾ ആണ് ആർ വി ഉദയകുമാർ സൗന്ദര്യയെ കുറിച്ച് മനസ്സ് തുറന്നത്,

ആർ വി ഉദായകുമാറിന്റെ വാക്കുകൾ ഇങ്ങനെ,

സൗന്ദര്യയെ ആദ്യ സിനിമയിലെക്ക് കൊണ്ടുവന്നത് ഞാനായിരുന്നു, അണ്ണാ, അണ്ണാ എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്, ഞാൻ അവൾക്ക് സഹോദര തുല്യമായിരുന്നു. അവളുടെ പ്രണയത്തിൽ അടക്കം പല പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ പരിഹരിക്കാൻ ഞാൻ പോകാറുണ്ട്, എന്നാൽ അവളുടെ കല്യാണത്തിന് എനിക്ക് പോകാൻ കഴിഞ്ഞില്ല. വീട് പണിതപ്പോൾ അതിന്റെ ഗൃഹ പ്രവേശനം വെച്ചിരുന്നു അതിനും പോകാൻ കഴിഞ്ഞില്ല.

എന്നാൽ, അതെല്ലാം കഴിഞ്ഞ് ചന്ദ്രമുഖിയുടെ കന്നഡ റീമേക്കിൽ അവൾ അഭിനയം കഴിഞ്ഞപ്പോൾ എന്നെ വിളിച്ചു, ഇത് എന്റെ അവസാന ചിത്രമാണ്, ഞാൻ അഭിനയം നിർത്തുകയാണ് കാരണം ഇപ്പോൾ രണ്ട് മാസം ഗർഭിണിയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി നാളെ പോകുകയാണ് എന്നും അവൾ പറഞ്ഞു, പിറ്റേന്ന് അവളുടെ മരണ വാർത്ത കാണുന്നത്, രാവിലെ ഏഴര മണിക്ക് ആ വാർത്ത കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. തുടർന്ന് അവളുടെ പുതിയ വീട്ടിൽ അവളുടെ മരണത്തിന് ആണ് ഞാൻ പോയത്, ആ വീടിന്റെ ചുവരിൽ എന്റെ വലിയൊരു ചിത്രം തൂക്കിയിരുന്നു.

2003ൽ ആയിരുന്നു സൗന്ദര്യയുടെ വിവാഹം, 2004ൽ ആയിരുന്നു താരം വിമാന അപകടത്തിൽ മരിച്ചത്, കൂടെ സഹോദരനും മരണപ്പെട്ടിരുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

3 weeks ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

3 weeks ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

4 weeks ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 month ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago