പരസ്പരം എന്ന സീരിയലിൽ കൂടി ശ്രദ്ധേയമായ മിനി സ്ക്രീൻ താരമാണ് രേഖ രതീഷ്. മലയാളം ചലച്ചിത്ര രംഗത്ത് പ്രവർത്തിച്ചിരുന്ന ശബ്ദലേഖകരായിരുന്ന രതീഷിന്റേയും രാധാമണിയുടേയും മകളാണ് രേഖ.
മനസ്സ് എന്ന പരമ്പരയിലും നക്ഷത്ര ദീപങ്ങൾ എന്ന റിയാലിറ്റി പരിപാടിയിലും രേഖയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മാമ്പഴക്കാലം പല്ലാവൂർ ദേവനാരായണൻ എന്നിങ്ങനെ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടേസ്റ്റ് ടൈം എന്ന ദേഹണ്ണ പരമ്പരയിലെ അവതാരകയായിരുന്നു.
18 വയസ്സുള്ളപ്പോൾ യൂസഫിനെ വിവാഹം ചെയ്തെങ്കിലും ദാമ്പത്യം അധികകാലം നീണ്ടു നിന്നില്ല. രണ്ടാമത് വിവാഹം ചെയ്ത നടൻ നിർമൽ പ്രകാശിനെയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം മൂന്നാമത് കമൽ റോയ് നെ വിവാഹം ചെയ്തുവെങ്കിലും ആ ദാമ്പത്യവും അധികകാലം നീണ്ടു നിന്നില്ല. നാലാമത്തെ വിവാഹം അഭിഷേകുമായിട്ടായിരുന്നു. ഈ ബന്ധത്തിൽ അയൻ എന്ന ആൺ കുഞ്ഞുണ്ട്.
അഭിനയത്തിന് മുകളിൽ വിവാഹം കഴിച്ചതിന്റെ പേരിൽ ഏറെ ശ്രദ്ധേയമായ നടിയാണ് രേഖ. ഏറ്റവും കൂടുതൽ വിവാഹം കഴിച്ച നടിയായി അറിയപ്പെടുന്ന രേഖ തനിക്ക് നേരെ ഉണ്ടാകുന്ന വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ്. ഞാന്‍ പോലും അറിയാത്ത പല ന്യൂസുകളാണ് എന്നെ പറ്റി വരുന്നത്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ യുട്യൂബ് നോക്കും കാരണം ഞാന്‍ കിടന്നു ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചുവെന്നാണ്.
കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോള്‍ നിങ്ങള്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിയ്ക്കും. എന്നാല്‍ എന്റെ മകന്റെ സ്‌കൂളില്‍ നിന്നും പോലും ഇത്തരം ചോദ്യങ്ങള്‍ വരാറുണ്ട്. ആ സമയത്ത് ഗൂഗിളില്‍ എന്റെ പേരടിച്ച് പരതുമ്പോള്‍ പുതിയ അപവാദ കഥകള്‍ വന്നിട്ടുണ്ടാകാം. പലതും വായിക്കുമ്പോള്‍ നെഞ്ചുപൊട്ടാറുണ്ട്. 37 വയസുള്ള രേഖ തനിക്ക് ഏറ്റവും വിവാഹം കഴിച്ചവൾ എന്നുള്ള പേരും ഉണ്ടെന്നു പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…