മലയാള സിനിമ പ്രേക്ഷരുടെ പുത്തൻ പ്രവണതയെ കളിയാക്കി അടൂർ ഗോപാലകൃഷ്ണൻ. മലയാളി പ്രേക്ഷകരുടെ ആസ്വാദന സങ്കല്പങ്ങൾ ദിനംപ്രതി താഴെ തട്ടിലേക്കാണ് പോകുന്നത് എന്നാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രയപ്പെടുന്നത്.
മോഹൻലാൽ പുലിയെ പിടിക്കാൻ പോകുന്ന ചിത്രങ്ങൾ ചന്ദന കുറിയും തൊട്ട് കാണാൻ പോകുമ്പോൾ വഴിയേ പോകുന്നവന് പോലും സിനിമ ചെയ്യാൻ കഴിയുന്ന അവസ്ഥയിലേക്ക് മലയാള സിനിമ മാറി എന്നും അടൂർ പറയുന്നു. അടൂരിന്റെ വാക്കുകൾ ഇങ്ങനെ,
‘മോഹന്‍ലാല്‍ പുലിയെ പിടിക്കാന്‍ പോകുന്ന സിനിമ ചന്ദനക്കുറിയൊക്കെ ഇട്ട് വെളുപ്പിനെ തന്നെ തിയേറ്ററില്‍ പോയി കാണുന്നവരായി മാറിയിരിക്കുന്നു മലയാളി പ്രേക്ഷകര്‍. സിനിമയോടുള്ള ഈ സമീപനം അപമാനകരമാണ്.
ഇന്നും ഇന്നലെയുമൊക്കെ ഭേദപ്പെട്ട മികച്ച സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ വിസ്മരിച്ചുകൊണ്ടാണ് ഇത്തരം ആഘോഷങ്ങള്‍ മലയാളസിനിമയില്‍ നടക്കുന്നത്. ഡിജിറ്റല്‍ ടെക്‌നോളജി വന്ന ശേഷം വഴിയിലൂടെ പോകുന്നവര്‍ പോലും സിനിമ എടുക്കുകയാണ്.
ചലച്ചിത്രകലയുടെ സാങ്കേതികവിദ്യകളോ സൗന്ദര്യാത്മകതയോ ഒന്നും അറിയണമെന്നില്ല. ഇന്ത്യയിലെയും ലോകത്തെയും മികച്ച സിനിമകള്‍ കാണാതെയും ഒരു തരത്തിലുള്ള അറിവുകളും സമ്പാദിക്കാതെയുമാണ് ഈ സിനിമാപിടിത്തം.
സിനിമ എടുക്കാമെന്നല്ലാതെ ഇതു കാണാന്‍ ആളുണ്ടാവില്ല എന്നതാണു ഫലം. ആരും കാണാന്‍ വന്നില്ലെങ്കിലുള്ള ആക്ഷേപം കാണികള്‍ക്കു നിലവാരം ഇല്ലെന്നായിരിക്കും. അല്ലെങ്കില്‍ ആര്‍ട് ഫിലിം എന്ന് അധിക്ഷേപിക്കും. കലാപരമായ സിനിമ എടുക്കുന്നവരെ ആക്ഷേപിക്കുന്ന നിലപാടാണ് ഇത്.’ അടൂര്‍ പറഞ്ഞു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…