ഗ്ലോറി എന്ന ഒറ്റ വേഷത്തിൽ കൂടി വലിയ പ്രേക്ഷക പിന്തുണ നേടിയ നടിയാണ് പകുതി മലയാളിയും പകുതി നേപ്പാളിയും ആയ അർച്ചന സുശീലൻ.
സൂര്യ ടിവിയിൽ സംപ്രേഷണം ചെയിത പുനർജന്മം എന്ന സീരിയലിൽ ആണ് അർച്ചന ഗ്ലോറി എന്ന വേഷത്തിൽ കൂടി എത്തുന്നത്, തുടർന്ന് ആ സീരിയൽ ഏഷ്യാനെറ്റ് ഏറ്റെടുക്കുകയും എന്റെ മാനസ പുത്രി എന്ന പേരിൽ സംപ്രേഷണം തുടരുകയും ആയിരുന്നു, ആദ്യം വില്ലത്തി ആയിരുന്നു എങ്കിൽ പിന്നീട് നായിക തുല്യ കഥാപാത്രം ആയി മാറുക ആയിരുന്നു.
സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിന്നപ്പോഴും തനിക്ക് നല്ലതും മോശവുമായ ഒട്ടേറെ സൗഹൃദങ്ങൾ ഉണ്ടായിരുന്നു എന്നും പലതും തനിക്ക് വേദനയായി മാറിയെന്നും ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥി കൂടിയായിരുന്നു അർച്ചന പറയുന്നു. പലപ്പോഴും തന്റെ കഥാപാത്രങ്ങൾ കാരണം തന്നെ പ്രേക്ഷകർ വെറുത്തിട്ടുണ്ട് എന്നും എന്നാൽ ബസ്സ് ബോസ്സിൽ കൂടി പലരും തന്നെ ഇഷ്ടപ്പെട്ട് തുടങ്ങി എന്നും അർച്ചന പറയുന്നു. അർചനയുടെ വാക്കുകൾ ഇങ്ങനെ,
” തന്റെ സ്റ്റാർ ഇമേജ് കണ്ട് കൂട്ടുകൂടിയവർ സൗഹൃദത്തെ മുതലെടുക്കാൻ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാൻ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും. വിശ്വാസം ആണല്ലോ പ്രധാനം. അതു പലപ്പോഴും ഇല്ലാതാകും. ഞാനതു മനസിലാക്കാൻ വൈകി. ഇപ്പോൾ എനിക്കറിയാം, ആരോക്കെയാണ് നല്ല സുഹൃത്തുക്കൾ എന്ന്. അവരിൽ ഞാൻ തൃപ്തയാണ്. ‘ അർച്ചന ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഇങ്ങനെ ആയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…