16ആം വയസിൽ നരേന്ദ്ര പ്രസാദിൽ നിന്നും ഉണ്ടായ മോശം അനുഭവം; ഒടുവിൽ അദ്ദേഹം പറഞ്ഞത് ചെയ്തുകൊടുത്തു; അർച്ചന മനോജ് തന്റെ അനുഭവങ്ങൾ പറയുമ്പോൾ..!!

narendra prasad archana manoj
72,520

മലയാളികൾക്ക് സുപരിചിതയായ അഭിനയന്ത്രിയാണ് അർച്ചന മനോജ്. സിനിമകൾ ചെയ്തിട്ടുണ്ടെങ്കിൽ കൂടിയും താരം കൂടുതലും തിളങ്ങിയിട്ടുള്ളത് സീരിയൽ രംഗത്താണ്. ഇപ്പോൾ സീരിയൽ ടുഡേ മാഗസീനിന് നൽകിയ അഭിമുഖത്തിൽ അർച്ചന പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. പുതിയതായി വന്ന താരങ്ങൾക്ക് ഡെഡിക്കേഷൻ ഒന്നുമില്ല എന്നാണ് അർച്ചന പറയുന്നത്.

അഭിനയ ലോകത്തിൽ എത്തിയിട്ട് ഒട്ടേറെ വർഷങ്ങൾ പിന്നിട്ട താരം സീരിയൽ ലോകത്തിൽ നിന്നും അതുപോലെ തന്നെ സിനിമ ലോകത്തിൽ നിന്നും ഉണ്ടായ തന്റെ അനുഭവങ്ങൾ ആയിരുന്നു വെളിപ്പെടുത്തൽ നടത്തിയത്. നടിമാർ സീരിയലിൽ അഭിനയിക്കാൻ എത്തും തുടർന്ന് സെലിബ്രിറ്റി ആയി കഴിയുമ്പോൾ വിവാഹം കഴിച്ചു പോകും. ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ ചെയ്യുന്നത് അഭിനയിക്കുന്ന മേഖലയോട് കമ്മിറ്റ്മെന്റ് ഇല്ലാത്തത് കൊണ്ടാണ് എന്നാണ് അർച്ചന പറയുന്നത്.

archana manoj
archana manoj

പ്രൊഫെഷണലി ആയാലും പേഴ്സണലി ആയാലും തനിക്ക് കൂടുതൽ അടുപ്പമുള്ള ആരും തന്നെയില്ല. എന്നാൽ തനിക്ക് ഒരുപാടു സുഹൃത്തുക്കൾ ഉണ്ട്. അഭിനയിച്ചിട്ട് പോയിക്കഴിഞ്ഞാലും പണ്ടൊക്കെ ആ സൗഹൃദം നിലനിൽക്കുകയും ചെയ്യും. എന്നാൽ ചില കാര്യങ്ങൾ തുറന്നു പറയാൻ തനിക്ക് മടിയൊന്നുമില്ല എന്നും ഇപ്പോഴത്തെ പിള്ളേർക്ക് പഴയ താരങ്ങളെ പോലെ ഡെഡിക്കേഷൻ തീരെയില്ല.

അവരൊക്കെ വരുന്നത് തന്നെ എന്തോ സെലിബ്രിറ്റി ആകുന്നതിന് വേണ്ടിയാണ്. ഒന്നോ രണ്ടോ സീരിയലിൽ അഭിനയിക്കും എന്നിട്ട് കല്യാണം കഴിഞ്ഞങ്ങു പോകും. കൃത്യമായി ലൊക്കേഷനിൽ വരില്ല. കറക്റ്റ് സമയത്തിൽ ഡേറ്റ് കൊടുക്കാൻ ഒക്കെ അവർക്ക് ബുദ്ധിമുട്ടാണ്. ഞാൻ ഇത്രയും കാലത്തിൽ കണ്ട കുറേയാളുകൾ ഇങ്ങനെ തന്നെയാണ്. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിൽ അഭിനയിക്കാൻ പോയപ്പോൾ നരേന്ദ്ര പ്രസാദിൽ നിന്നും ഉണ്ടായ അനുഭവവും അർച്ചന പറയുന്നുണ്ട്.

archana manoj
archana manoj

പ്രിത്വിരാജിനെ നായകനാക്കി രാജസേനൻ സംവിധാനം ചെയ്തു 2002 പുറത്തിറങ്ങിയ ചിത്രമാണ് നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി. നരേന്ദ്ര പ്രസാദ്, ജഗതി ശ്രീകുമാർ, കലാഭവൻ മണി തുടങ്ങി വലിയ താരനിരയിൽ അന്ന് ഇറങ്ങിയ ചിത്രമായിരുന്നു നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി. ചിത്രത്തിന്റെ ലൊക്കേഷനിൽ ആദ്യമായി എത്തിയപ്പോൾ ഉണ്ടായ അനുഭവം ആണ് അർച്ചന മനോജ് പറയുന്നത്.

‘ഞാൻ ആ സിനിമയിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ നരേന്ദ്രപ്രസാദ് സാർ അവിടെ ഇരിപ്പുണ്ട്. ഞാൻ ആദ്യമായി ആണ് അങ്ങോട്ട് ചെല്ലുന്നത്. അവിടെ എങ്ങനെ എന്നൊന്നും എനിക്ക് അറിയില്ല. എനിക്ക് അന്ന് പതിനാറു വയസ്സ് ആണ് ഉള്ളത്. പുള്ളി അന്ന് വില്ലൻ വേഷങ്ങൾ ഒക്കെ ചെയ്യുന്നതുകൊണ്ട് ചെറിയ പേടിയും മനസ്സിൽ ഉണ്ട്.

ആദ്യ ദിവസം കണ്ടു, എന്നാൽ പിറ്റേ ദിവസം അയാൾ എന്നെ മൈൻഡ് ഒന്നും ചെയ്യുന്നില്ല. ഇതിനിടയിൽ സംവിധായകൻ എന്ന നരേന്ദ്ര പ്രസാദിന് മുന്നിൽ പരിചയപ്പെടുന്നത്. ഇത് അർച്ചന പുതിയ ആർട്ടിസ്റ്റാണ്. അടുത്ത നായിക ആകാനുള്ള കൊച്ചാണ് എന്ന് കൂടി പറഞ്ഞു. പുള്ളി എന്നെയൊന്ന് നോക്കി. പിന്നെ ഞാൻ ചെല്ലുമ്പോൾ പുള്ളി വലിയ ബഹളം ഉണ്ടാക്കുകയാണ്. ഇപ്പോഴത്തെ പിള്ളേർക്ക് പെരുമാറാൻ അറിയില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് എന്നെ കുറിച്ചാണ് പുള്ളി പറയുന്നത്.

ലോക്കൽ ഗുസ്തി താരമായി മോഹൻലാൽ; സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി..!!

സാധാരണ അവിടെ ഒരു കീഴ്‌വഴക്കം ഉണ്ട്. പുതുതായി വരുന്ന താരങ്ങൾ ചില താരങ്ങളുടെ കാലിൽ തൊട്ട് വന്ദിക്കണം. എന്നിട്ടേ അഭിനയിക്കാൻ പാടുള്ളൂ.. ഞാൻ അത് ചെയ്തില്ല, അതിനാണ് ഈ ബഹളം ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. തുടർന്ന് ഞാൻ അദ്ദേഹത്തിന്റെ കാലിൽ സ്രഷ്ടാങ്കം വീണു. അതോടെ ഞങ്ങൾ സൗഹൃദത്തിൽ ആയി. അന്ന് അവിടെ ജഗതി ചേട്ടൻ ഒക്കെ ഉണ്ടായിരുന്നു. അദ്ദേഹവുമായി നല്ല അടുപ്പത്തിൽ ആയിരുന്നു.

എന്നാൽ ഇപ്പോളുള്ള താരങ്ങൾ നമ്മൾ ഒന്ന് ചിരിച്ചാൽ പോലും തിരിച്ചു ചിരിക്കാൻ താല്പര്യം ഇല്ലാത്ത ആളുകൾ ആണ്. അവരെന്തോ ആണെന്ന് കരുതി ആണ് അവർ വന്നിരിക്കുന്നത്. എന്നാൽ ഇവിടെ അഹങ്കാരം കാണിച്ചിട്ട് ഒരു കാര്യവുമില്ല. ഞാൻ മരിച്ചാലും ഐശ്വര്യ റായ് മരിച്ചാലും ഒരുപോലെയാണ് ഒരിടത്തേക്കാണ് പോകുന്നത്, അർച്ചന പറയുന്നു.