Gossips

വളരെ കാലത്തിന് ശേഷം അച്ചടക്കം പഠിക്കാൻ തുടങ്ങി; ജിമ്മിൽ നിന്നും ഗോപി സുന്ദറിനൊപ്പം അഭയ ഹിരണ്മയി..!!

മലയാളത്തിൽ ഏറെ ഇഷ്ടമുള്ള സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. മധുര ഗാനങ്ങൾക്ക് ഒപ്പം തന്നെ മാസ്സ് ബിജിഎം നൽകാനും കഴിവുള്ള ഏറെ ആരാധകർ തെന്നിന്ത്യ മുഴുവൻ ഉള്ളയാൾ കൂടിയാണ് ഗോപി സുന്ദർ.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകന്റെ ജീവിത പങ്കാളിയാണ് അഭയ ഹിരണ്മയി. മികച്ച ഗായിക കൂടിയാണ് അഭയ. ഇരുവരും ഒന്നിച്ചുള്ള വിഡിയോകളും ഫോട്ടോകളും എല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്.

അത്തരത്തിൽ ഗോപി സുന്ദറിനൊപ്പം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന അഭയ ഹിരണ്മയിയുടെ വീഡിയോ ആണ് വൈറൽ ആകുന്നത്. വീഡിയോക്ക് ഒപ്പം താൻ ഇപ്പോൾ കുറെ കാലങ്ങൾക്ക് ശേഷം വീണ്ടും താൻ അച്ചടക്കം പഠിക്കാൻ തുടങ്ങി എന്നാണ് പറയുന്നത്. അഭയ ഹിരണ്മയി കുറിച്ചത് ഇങ്ങനെ…

വളരെക്കാലത്തിനുശേഷം ഞാൻ അച്ചടക്കം പരിശീലിക്കാൻ തുടങ്ങി. അച്ചടക്കം യഥാർത്ഥത്തിൽ സ്വയം പ്രചോദനവും നമ്മെത്തന്നെ തള്ളിവിടുന്നതുമാണ്. കൂടുതൽ അച്ചടക്കവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. ജീവിതത്തിന് അതിന്റെ ഉയർച്ചകളും താഴ്ചകളും ഉണ്ട് സ്വയം പ്രചോദിപ്പിക്കാൻ ശ്രമിക്കുന്ന ആളുകൾ കൂടുതൽ സമാധാനപരമായിരിക്കും.

വിജയം എന്ന പദം ഞാൻ പറയുകയില്ല അല്ലെങ്കിൽ വിജയിക്കുക എന്നതിനാൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരിക്കലും വിജയിക്കുകയോ തോൽക്കുകയോ ചെയ്യില്ല നിങ്ങൾ ഒടുവിൽ നിങ്ങളുടെ ജീവിതം ജീവിക്കുന്നു!

എന്നാൽ പോസ്റ്റിൽ നിരവധി ആളുകൾ ആണ് കമന്റ് ആയി എത്തിയത്. കൂടെ വർക്ക് ഔട്ട് ചെയ്യുന്ന കോളേജ് പയ്യൻ ഏതാണ് എന്നായിരുന്നു ഒരു കമന്റ്.

ഓ അത് ഗോപി സുന്ദർ ആണെന്ന് ആയിരുന്നു അഭയ നൽകിയ മറുപടി. ഇതുവരെ വിവാഹം കഴിച്ചട്ടില്ല എങ്കിൽ കൂടിയും ഗോപി സുന്ദറും അഭയയും കഴിഞ്ഞ പത്ത് വർഷമായി ഒന്നിച്ചാണ് ജീവിക്കുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago