മലയാളി അല്ലെങ്കിൽ കൂടിയും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ബാല. ബാലയുടെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സിനിമയിൽ കൂടിയാണ് ബാല അരങ്ങേറ്റം കുറിച്ചത് എങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതനായ അഭിനേതാവ് ആണ് ബാല.
മലയാളത്തിൽ സഹ നടനായും നായകനായും വില്ലനായും ഒക്കെ തിളങ്ങിയിട്ടുള്ള താരം വിവാഹം കഴിച്ചതും മലയാളിയെ ആയിരുന്നു. റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ ബാല മത്സരാർത്ഥിയായ അമൃതയെ കാണുകയും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആയിരുന്നു.
അങ്ങനെ മലയാളത്തിന്റെ മരുമകൻ കൂടിയായി മാറി ബാല. എന്നാൽ പ്രണയ വിവാഹം ആയിരുന്നിട്ട് കൂടി ഇരുവരും വേഗത്തിൽ വേർപിരിയുകയും ചെയ്തു. ഇവരുടെ ഏക മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമ്മ അമൃതക്ക് ഒപ്പം ആണ്.
വിവാഹ മോചനം കഴിഞ്ഞു രണ്ടാം വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് ബാല. കൊച്ചിയിൽ സിനിമ സുഹൃത്തുക്കൾക്കും മറ്റുമായി ബാല ഇന്ന് കല്യാണ റിസപ്ഷൻ നടത്തുകയും ചെയ്തു.
ബാലയുടെ ആദ്യ വിവാഹം അമൃതയുമായി 2010 ൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത് തുടർന്ന് 2012 ആണ് മകൾ ജനിക്കുന്നത്. രണ്ടാം വിവാഹം നേരത്തെ കഴിഞ്ഞ ബാല ഇപ്പോൾ ആണ് റിസപ്ഷൻ നടത്തുന്നതും വിവാഹം ഔദ്യോഗികമായി പറയുന്നതും.
ചുവന്ന ലഹങ്കയിൽ മലയാളി സൗന്ദര്യം തുളുമ്പുന്ന രീതിയിൽ ആണ് എലിസിബെത്ത് ഉദയൻ. ഇപ്പോൾ ബാല വിവാഹ റിസപ്ഷനിൽ വമ്പൻ സർപ്രൈസ് തന്നെയാണ് ഭാര്യക്ക് വേണ്ടി ഒരുക്കിയത്. ഓഡി കാറാണ് ഭാര്യക്ക് സമ്മാനമായി നൽകിയത്. പുത്തൻ ജീവിതത്തിൽ എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും ബാല പറയുന്നു.
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…