നടനും നിർമാതാവുമായ ഉണ്ണി മുകുന്ദനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടൻ ബാല രംഗത്ത്. ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ഷെഫീക്കിന്റെ സന്തോഷത്തിൽ അഭിനയിച്ചതിന് പ്രതിഫലം ഒന്നും ലഭിച്ചില്ല എന്നാണ് ബാല നടത്തിയ ആരോപണം.
സിനിമ റിലീസ് വേളയിൽ ഇരുവരും ഒന്നിച്ചാണ് സിനിമ കാണാൻ എത്തിയിരുന്നത്. എന്നാൽ ചിത്രത്തിൽ എല്ലാ തരത്തിലും പിന്തുണ നൽകിയ തനിക്ക് പ്രതിഫലം തരാതെ പറ്റിക്കുക ആയിരുന്നു എന്നാണ് ബാല പറയുന്നത്. സ്ത്രീകൾക്ക് മാത്രമാണ് ഉണ്ണി പണം കൊടുത്തത്. സംവിധായകൻ അടക്കം ആർക്കും ഉണ്ണി മുകുന്ദൻ പണം നൽകിയില്ല.
നവംബർ 25 നു റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് അനൂപ് പന്തളമാണ്. ഉണ്ണി മുകുന്ദനൊപ്പം പ്രധാന വേഷത്തിൽ ആയിരുന്നു ബാല എത്തിയത്. ഉണ്ണി തന്നെയാണ് ഈ ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചത് എന്നും ബാല പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ സിനിമയിൽ അഭിനയിച്ച തനിക്കോ അണിയറ പ്രവർത്തകർക്കോ സംവിധാനകനോ ആർക്കും പ്രതിഫലം നൽകിയില്ല എന്നാണ് ബാല പറയുന്നത്.
നടൻ സിദ്ദിഖിന്റെ മകന് പോലും പണം നൽകിയില്ല എന്നും ബാല പറയുന്നു. അതെ സമയം അഭിമുഖത്തിന്റെ ഇടയിൽ തന്നെ കാമറ മാനേ വിളിക്കുന്ന ബാല തങ്ങൾക്ക് പ്രതിഫലം ലഭിച്ചോ എന്നും ചോദിക്കുന്നുണ്ട്. എനിക്ക് ഒന്നും തന്നിട്ടില്ല എന്നും ഭാര്യയും മക്കളും ആശുപത്രിയിൽ ആണെന്ന് അറിഞ്ഞിട്ടും പോകാൻ സാധിക്കുന്നില്ല എന്നും ക്യാമറാമാൻ പറയുന്നുണ്ട്. അവർ തരും എന്ന് പറഞ്ഞതുകൊണ്ട് ഞാൻ ചോദിക്കാൻ പോയില്ല എന്നും അദ്ദേഹം പറയുന്നു.
എന്നാൽ സിനിമ വലിയ വിജയം നേടി, എല്ലാ ചാനലിലും പോയി ബാല നന്നായി അഭിനയിച്ചു എന്ന് ഉണ്ണി പറയുന്നുണ്ട്. നല്ല കച്ചവടം നടന്നു എങ്കിൽ എന്തിനാണ് എല്ലാവര്ക്കും സാലറി കൊടുക്കാതെ ഇരുന്നത് എന്നും ബാല ചോദിക്കുന്നുണ്ട്. അതെ സമയം ഞാൻ അറിഞ്ഞ വിവരങ്ങൾ വെച്ച് നടിമാർക്ക് സാലറി കൊടുത്തു എന്നും ബാല പറയുന്നുണ്ട്.
എന്റെ അച്ഛൻ 426 നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നും പ്രേം നസീറിനെ അവതരിപ്പിച്ചത് എന്റെ മുത്തച്ഛൻ ആണ് ഉണ്ണി ചെറിയ പയ്യൻ ആണ് ഇങ്ങനെ ആരോടും ചെയ്യാൻ പാടില്ല എന്നും ബാല പറയുന്നു. ടെക്‌നീഷ്യന്മാരെക്കൊണ്ട് പണിയെടുപ്പിച്ചിട്ട് അവർക്ക് ക്യാഷ് കൊടുത്തില്ല. എന്നിട്ടവൻ ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപ കൊടുത്തു കാർ വാങ്ങി.
ഞാൻ ഇക്കാര്യം ഇടവേള ബാബു ചേട്ടനെ വിളിച്ചു പറഞ്ഞപ്പോൾ പരാതി കൊടുക്കാൻ ആണ് പറഞ്ഞത്. എനിക്ക് പ്രതിഫലമായി ഒന്നും വേണ്ട എന്നാൽ സിനിമക്കായി കഷ്ടപ്പെട്ട ആളുകൾക്ക് പണം കൊടുക്കണം എന്നാണ് എന്റെ ആവശ്യം. സ്ത്രീകൾക്ക് മാത്രമല്ല പൈസ കൊടുക്കേണ്ടത്. അങ്ങനെ ചെയ്താൽ അതിന് വേറെ അർഥം ഉണ്ടെന്നാണ് കരുതുന്നത്. ഞാൻ വിചാരിച്ച ക്യാരക്ടർ അല്ല ഉണ്ണിയുടേത് എന്നും ബാല പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…