കൊച്ചിയിൽ പ്രമുഖ നടിയുമായി ബന്ധപ്പെട്ട കേസിൽ ദിലീപിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഉണ്ടാവില്ല. മുൻകൂർ ജാമ്യം തേടി ദിലീപ് കോടതി കയറി ഇറങ്ങാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയി എങ്കിൽ കൂടിയും ഇപ്പോൾ ദിലീപിന് രക്ഷകനായി എത്തിയത് കൊറോണയാണ്.
ദിലീപിന്റെ അഭിഭാഷകന് കൊറോണ സ്ഥിരീകരിച്ചതോടെ ആണ് ദിലീപിന്റെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച വരെ നീട്ടി വെച്ചത്. ഈ സാഹചര്യത്തിൽ അന്ന് വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുത് എന്നും പറയുന്നു.
നടിയുടെ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ആണ് ദിലീപ് അടക്കം ആറ് പേർക്ക് എതിരെ പോലീസ് ജാമ്യമില്ലാ വകുപ്പിൽ എഫ്‌ഐആർ ഒരുക്കിയിരിക്കുന്നത്.
കേസ് പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുത് എന്നാണ് കോടതി നിർദേശം. മുൻ കൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കണം എന്നാണ് കോടതി പറയുന്നത്. എന്നാൽ ദിലീപിന്റെ അഭിഭാഷകൻ ആയ രാമൻ പിള്ളക്ക് കൊറോണ ആയതിനാൽ അദ്ദേഹത്തിന് കോടതിയിൽ ഹാജർ ആകാൻ സാധിച്ചില്ല.
അതുകൊണ്ടു കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. എന്നാൽ ഈ കേസ് കെട്ടിച്ചമച്ചത് ആണെന്ന് ആണ് ദിലീപ് പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് തന്നോടുള്ള വൈരാഗ്യം ആണ് കാരണം എന്നും ഇപ്പോൾ നാല് വർഷങ്ങൾക്ക് ശേഷം ഉയർന്ന ഈ ആരോപണങ്ങളിൽ ദുരൂഹത ഉണ്ട് എന്നും ദിലീപ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…