ചെറിയ വേഷങ്ങളിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ നടൻ ആണ് ലുക്മാൻ. പൃഥ്വിരാജ് നായകൻ ആയി എത്തിയ സപ്തമ ശ്രീ തസ്കരാ എന്ന ചിത്രത്തിൽ കൂടി ആണ് ലുക്മാൻ അഭിനയ ലോകത്തേക്ക് എത്തുന്നത്.
ഇപ്പോൾ മോഹൻലാലിനൊപ്പം നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിൽ മികച്ച വേഷം ചെയ്ത ലുക്മാൻ ഇപ്പോൾ വിവാഹിതൻ ആയിരിക്കുകയാണ്. മലപ്പുറം പന്താവൂരിൽ വെച്ചാണ് ജുമൈമയെ ലുക്മാൻ വിവാഹം കഴിക്കുന്നത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിൽ കൂടിയും മമ്മൂട്ടി ചിത്രം ഉണ്ടയിലെ ബിജു കുമാർ എന്ന വേഷം ഏറെ ശ്രദ്ധ നേടിക്കൊടുത്തു.
അതുപോലെ തന്നെ തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവയിൽ ബാലു വർഗീസിനൊപ്പം നായക വേഷത്തിൽ ലുക്മാൻ എത്തിയിരുന്നു.
എഞ്ചിനീറിങ് മേഖലയിൽ നിന്നും ആയിരുന്നു ലുക്മാൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. ആറാട്ട്, അർച്ചന 31, അജഗജാന്തിരം എന്നി ചിത്രങ്ങൾ വമ്പൻ വിജയമായി തീയറ്ററിൽ മുന്നേറുമ്പോൾ ലുക്മാൻ കൂടുതൽ ശ്രദ്ധ നേടി കഴിഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…