മലയാളത്തിന്റെ അതുല്യ നടനാണ് മോഹൻലാൽ. വമ്പൻ വിജയങ്ങൾ നേടി മലയാള സിനിമയുടെ നെടുംതൂണായി നിൽക്കുന്ന മോഹൻലാൽ നിരവധി സർക്കാർ പദ്ധതികൾ ബ്രാൻഡ് അംബാസിഡർ അടക്കം ഉള്ളയാൾ കൂടിയാണ്.
എന്നാൽ കഴിഞ്ഞ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയപ്പോൾ പ്രത്യേക പരിഗണന കൊടുത്തത് ആണ് ഇപ്പോൾ വിവാദം ആയിരിക്കുന്നത്.
നടൻ മോഹൻലാൽ എത്തിയ കാർ നടക്ക മുന്നിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി ഗേറ്റ് തുറന്നുകൊടുത്ത സെക്യൂരിറ്റി ജീവനക്കാർക്ക് എതിരെ ഔദ്യോഗിക നടപടികൾ ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്. ഉദ്യോഗസ്ഥർക്ക് എന്താണ് അതിനുണ്ടായ കാരണം എന്ന് കാണിക്കാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള അഡ്മിനിസ്ട്രേറ്റർ തലത്തിൽ നിന്നും നോട്ടീസ് നൽകി കഴിഞ്ഞു.
വ്യത്യസ്തമായ എന്ത് കാരണം ഉണ്ടായത് കൊണ്ട് ആണ് നടൻ മോഹൻലാലിൻറെ മാത്രം വാഹനം അകത്തേക്ക് കടത്തി വിടാൻ അനുമതി നൽകിയത് എന്ന് ഉള്ള വിശദീകരണം നൽകണം. ഈ വിഷയത്തിൽ ജീവനക്കാരൻ നൽകിയ മറുപടി മോഹൻലാലിനൊപ്പം ഭരണ സമിതിയുമായി ബന്ധപ്പെട്ട മൂന്നുപേർ കൂടി ഉള്ളത് കൊണ്ട് ആണ് ഗേറ്റ് തുറന്നു നൽകിയത് എന്നാണ്.
എന്നാൽ ഇത്തരത്തിൽ ക്ഷേത്ര നിയമങ്ങൾക്ക് എതിരെയുള്ള പ്രവർത്തി ചെയ്ത മൂന്ന് ജീവനക്കാരെ അടിയന്തിരമായി ജോലിയിൽ നിന്ന് മാറ്റി നിർത്താൻ അഡ്മിനിസ്‌ട്രേറ്റർ നിർദ്ദേശം നൽകി എന്നാണ് ഔദ്യോഗിക വിഭാഗങ്ങളിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ട്. കൊല്ലത്ത് നിന്നുള്ള പ്രമുഖ വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് നടൻ മോഹൻലാലും ഭാര്യ സുചിത്രയും ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്.
ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാൽ സഞ്ചരിച്ച കാർ വടക്കേനടയിലൂടെ ക്ഷേത്ര പരിസരത്തേക്ക് സെക്യൂരിറ്റി ജീവനക്കാർ കയറ്റുക ആയിരുന്നു. വടക്കേനടയിൽ നാരായനാലായത്തിന് സമീപമുള്ള ഗേറ്റ് തുറന്നു കൊടുത്തിട്ടാണ് വാഹനം ക്ഷേത്ര പരിസരത്തേക്ക് പ്രവേശിച്ചത്.
ഗേറ്റ് തുറന്ന് വാഹനം കടത്തിവിട്ട ജീവനക്കാരെ സർവീസിൽ നിന്നും മാറ്റി നിർത്താൻ ചീഫ് സെക്യൂരിറ്റി ഓഫിസർക്ക് അഡ്മിനിസ്ട്രേറ്റർ നിർദ്ദേശം നൽകി എന്നാണ് അറിയാന്‍ കഴിയുന്നത്.
സാധാരാണയായി വി.ഐ.പി വാഹനങ്ങളെ തെക്കേ നട വഴിയാണ് കടത്തിവിടാറുള്ളത്. മോഹൻലാൽ വ്യാഴാഴ്ച പുലർച്ച ആയിരുന്നു ക്ഷേത്ര ദർശനത്തിനെത്തിയത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.വി. ഷാജി കെ. അജിത് പരമേശ്വരൻ നമ്പുതിരിപ്പാട് എന്നിവരാണ് മോഹൻലാലിനൊപ്പം ഉണ്ടായിരുന്നത്.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…