നടനും പേർളി മാണിയുടെ ഭർത്താവുമായ ശ്രീനിഷ് സോഷ്യൽ മീഡിയയിൽ സജീവമായ ഒരു താരമാണ്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ പല തരത്തിൽ ഉള്ള പോസ്റ്റും ആയി താരങ്ങൾ പലപ്പോഴും എത്താറുണ്ട്. എന്നാൽ ഈ പോസ്റ്റുകൾക്ക് മികച്ച പ്രതികരണം ലഭിക്കുമ്പോൾ അതോടൊപ്പം ചില സമയങ്ങളിൽ മോശം കമന്റ് അല്ലെങ്കിൽ ട്രോൾ അധിക്ഷേപങ്ങൾ എല്ലാം തിരിച്ചു കിട്ടാറുണ്ട്.
ചിലപ്പോൾ താരങ്ങൾ അത് മൈൻഡ് ചെയ്യാതെ വിടുകയാണ് പതിവ്. എന്നാൽ ചിലർ പ്രത്യേകിച്ച് യുവതാരങ്ങൾ കൃത്യമായ മറുപടിയുമായി എത്താറുണ്ട്. ആളെ മനസിലായോ എന്ന തലക്കെട്ടോടെ കൊടുത്ത പ്രതിമയുടെ ചിത്രത്തിൽ ആണ് ശ്രീനിഷിന് മോശം കമന്റ് കിട്ടിയത്. ബിഗ് ബോസ് സീസൺ 1 ൽ മത്സരാർഥികളിൽ ഒരാൾ ആയിരുന്നു ശ്രീനിഷ്.
എന്നാൽ ശ്രീനിഷ് ശ്രദ്ധ നേടിയത് ബിഗ് ബോസ്സിൽ പൂവണിഞ്ഞ പ്രണയത്തിൽ കൂടി ആയിരുന്നു. പേർളിയും ശ്രീനിഷും കൂടി ബിഗ് ബോസ് വീട്ടിൽ പ്രണയിച്ചപ്പോൾ മത്സര തന്ത്രമായി ആണ് ആദ്യം പലരും വിലയിരുത്തിയത്. എന്നാൽ അത് അസ്ഥിക്ക് പിടിച്ച പ്രണയം തന്നെ ആയിരുന്നു. ശ്രീനിഷ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോയി എങ്കിൽ കൂടിയും രണ്ടാം സ്ഥാനം നേടി പുറത്തു വന്ന പേർളിയും ശ്രീനിഷും പ്രണയം തുടരുകയും വിവാഹം കഴിക്കുകയും തുടർന്ന് ഒരു പെൺകുട്ടി ജനിക്കുകയും ചെയ്തു.
സീരിയൽ നടനായി തിളങ്ങി നിൽക്കുന്ന ശ്രീനിഷ് അഭിനയിച്ചത് സത്യാ എന്ന പെൺകുട്ടിയിൽ ആയിരുന്നു. പ്രസവ കാലത്തിൽ ഫോട്ടോയിട്ടും വീഡിയോ ഇട്ടും പേളിയും ഭർത്താവ് ശ്രീനിഷും വെറുപ്പിച്ചിട്ടുണ്ട് എന്നാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ ഇപ്പോൾ എന്തിരനിലെ പ്രതിമയുടെ ഫോട്ടോയുമായി എത്തിയ ശ്രീനിഷ് ഇത് ആരാണെന്നു അറിയാമോ എന്നാണ് ചോദിച്ചത്.. ആരാധകൻ മറുപടി നൽകിയത് നിന്റെ തന്ത എന്നായിരുന്നു. ശ്രീനിഷ് നൽകിയ മറുപടി അല്ല ബ്രോ… ഇത് ആരാണെന്നു നിന്റെ അമ്മയോട് ചോദിച്ചാൽ പറയുമെന്ന് ആയിരുന്നു.
എന്നാൽ രൂക്ഷമായ വിമർശനം എത്തിയപ്പോൾ അതിന് മറുപടിയായി യുവാവ് വീണ്ടും എത്തി. സാധാരണ ഇത്തരത്തിൽ ഉള്ള ചുട്ട മറുപടികൾ കിട്ടി കഴിഞ്ഞാൽ കമന്റ് ഡിലീറ്റ് ചെയ്തു പോകുന്നത് ആണ് പതിവ്. എന്നാൽ വ്യത്യസ്തമായ കമന്റ് കണ്ടപ്പോൾ നിരവധി ആളുകൾ ആണ് അമ്പരന്നത് എന്ന് വേണം പറയാൻ.
അമ്മക്ക് വിളി കേട്ട യുവാവ് മറുപടി നൽകിയത് എപ്പോൾ എങ്കിലും മറുപടി തന്നല്ലോ ഞാൻ നിങ്ങളുടെ കടുത്ത ആരാധകൻ ആണ് എന്നായിരുന്നു. ശ്രദ്ധ നേടാൻ അമ്മക്ക് വിളി കേൾക്കുന്ന ആളെ ആദ്യമായി ആണ് കാണുന്നത് എന്നാണ് ആരാധകർ കമെന്റ് ചെയ്തിരിക്കുന്നത്. പേർളിക്കും ശ്രീനിഷിനും ജനിച്ച കുഞ്ഞിന് നില എന്ന പേരാണ് നൽകി ഇരിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…