ഒരു കാലത്തിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന സ്വഭാവ നടന്മാരിൽ ഒരാൾ ആയിരുന്നു ടി പി മാധവൻ. ഇരുന്നൂറ്റിയമ്പത് സിനിമകളിൽ അധികം അഭിനയിച്ചിട്ടുള്ള ടിപി മാധവൻ എന്നാൽ തന്റെ ശിഷ്ട ജീവിതത്തിൽ മുന്നോട്ട് പോകുന്നത് അഗതി മദിരത്തിൽ ആണ്. 1975 ൽ പുറത്തിറങ്ങിയ രാഗം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ടിപി മാധവൻ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
മോഹൻലാൽ ചിത്രങ്ങൾ സ്ഥിര സാന്നിധ്യമായി നടൻ കൂടി ആണ് ടിപി മാധവൻ. മോഹൻലാൽ നായകനായി എത്തിയ നാടോടിക്കാറ്റ്, നരസിംഹം, ഒരു നാൾ വരും, സ്പിരിറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ മലയാള സിനിമയിൽ ഒരു കാലത്തിൽ തിളങ്ങി നിന്ന അഭിനേതാവ് ആയ ടിപി മാധവൻ അഗതി മന്ദിരത്തിൽ അന്തേവാസികൾക്കൊപ്പം ഇപ്പോൾ ജീവിക്കുന്നത് എന്ന് അറിയുമ്പോൾ മലയാളികൾക്ക് തന്നെ ഏറ്റവും വലിയ അതിശയങ്ങളിൽ ഒന്നാണ്.
ഭാര്യയും മക്കളും എല്ലാം ഉള്ള മാധവൻ എങ്ങനെ ഗാന്ധി ഭവനിൽ എന്ന് തന്നെയാണ് പലർക്കും അറിയേണ്ടതും. അഭിനയം എന്ന മോഹത്തിന് പിന്നാലെ ഓടുമ്പോൾ ടിപി മാധവൻ മറന്നുപോയത് സ്വന്തം കുടുംബം തന്നെ ആയിരുന്നു. ഗാന്ധി ഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മികച്ച നടിക്കുള്ള പുരസ്‌കാരം ഒരുത്തീ എന്ന ചിത്രത്തിലെ അഭിനയത്തിന് നവ്യക്ക് പുരസ്‌കാരം നൽകുകയും. ഈ അവാർഡ് വാങ്ങാൻ ഗാന്ധി ഭവനിൽ എത്തുന്നതോടെ ആണ് ടിപി മാധവന്റെ ദയനീയമായ അവസ്ഥ ലോകം അറിയുന്നത്.
ഹരിദ്വാർ സന്ദർശനത്തിന് ഇടയിൽ അയ്യപ്പ ക്ഷേത്രത്തിനു മുന്നിൽ കുഴഞ്ഞു വീണ മാധവൻ പിന്നീട് ഗാന്ധി ഭവനിൽ എത്തുക ആയിരുന്നു. ഇനിയുള്ള തന്റെ ജീവിതം എവിടെ മതി എന്ന് തീരുമാനിക്കുന്നതും ടിപി മാധവൻ തന്നെ ആയിരുന്നു. സിനിമ മേഖലയിൽ സജീവമായി നിൽക്കുമ്പോൾ ആയിരുന്നു ടിപി മാധവൻ വിവാഹം കഴിക്കുന്നത്. ആ ബന്ധത്തിൽ രണ്ടു മക്കൾ ഉണ്ടെങ്കിൽ കൂടിയും വിവാഹ ജീവിതം വലിയ പരാജയം ആയതോടെ വിവാഹ മോചനം നടത്തുക ആയിരുന്നു.
അദ്ദേഹത്തിന്റെ മകൻ ബോളിവുഡ് സംവിധായകൻ ആണ് എന്ന് പറയുമ്പോൾ എല്ലാവര്ക്കും അതിശയം തന്നെ ആയിരിക്കും. രാജകൃഷ്ണ മേനോൻ ആണ് മാധവന്റെ മകൻ. പിന്നെയുള്ളത് ഒരു മകൾ ആണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ അച്ഛനെ കുറിച്ചും ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് രാജകൃഷ്ണ മേനോൻ.
അച്ഛനെ താൻ ജീവിതത്തിൽ കണ്ടത് രണ്ടു വട്ടം മാത്രമെന്ന് രാജകൃഷ്ണ പറയുന്നു. അമ്മയാണ് തന്നെയും സഹോദരിയെയും നോക്കിയത്. സ്വയം തൊഴിൽ ചെയ്താണ് അമ്മ ഗിരിജ തങ്ങളെ നോക്കിയത് എന്ന് പറയുമ്പോൾ ഏറെ അഭിമാനം തോന്നുന്നുണ്ട് രാജകൃഷ്ണക്ക്.
തന്റെ മോഹം സിനിമ ആണെന്ന് പറഞ്ഞപ്പോൾ നൂറുശതമാനം അർപ്പണ ബോധത്തോടെ ചെയ്യണം എന്ന് ആയിരുന്നു അമ്മ അനൽകിയ മറുപടി. ജീവിതത്തിൽ പലപ്പോഴും സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായപ്പോൾ എന്നും പ്രചോദനം ആയി നിന്നത് അമ്മയായിരുന്നു. ഏത് സാഹചര്യവും നേരിടാൻ തങ്ങളെ പഠിപ്പിച്ചതും അമ്മ തന്നെയായിരുന്നു എന്ന് തികഞ്ഞ അഭിമാനത്തോടെ രാജകൃഷ്ണ മേനോൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…