വിഷ്ണു വിശാൽ എന്ന അഭിനേതാവ് തമിഴകത്തിൽ ഏറെ കാലങ്ങൾ ആയി ഉണ്ടെങ്കിലും താരം കൂടുതൽ ശ്രദ്ധ നേടിയത് രാക്ഷസൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. 2009 ൽ അഭിനയ ലോകത്തിലേക്ക് എത്തിയ താരം ജനമനസുകളിൽ പ്രത്യേകിച്ച് മലയാളികൾക്ക് മനസിലായി തുടങ്ങിയത് രാക്ഷസൻ എന്ന ചിത്രത്തിൽ കൂടി ആണ്.
2010 ൽ ആയിരുന്നു വിഷ്ണു വിശാൽ രജനി നടരാജനെ വിവാഹം കഴിക്കുന്നത്. എന്നാൽ 8 വർഷങ്ങൾ നീണ്ടു നിന്ന വിവാഹ ജീവിതം 2018 ൽ അവസാനിപ്പിച്ചു. ആ വര്ഷം തന്നെ കരിയറിൽ വമ്പൻ ഏറ്റവും വലിയ ഹിറ്റ് ചിത്രവും ഉണ്ടാക്കാൻ കഴിഞ്ഞു വിഷ്ണുവിന്. വിഷ്ണു വിശാൽ വിവാഹം കഴിച്ചത് തന്റെ ബാല്യകാലം മുതൽ ഉള്ള സുഹൃത്തിനെ ആയിരുന്നു.
ഈ ബന്ധത്തിൽ ഇരുവർക്കും ആര്യൻ എന്ന കുട്ടിയും ഉണ്ട്. എന്നാൽ താൻ വിവാഹ മോചനം നേടി എങ്കിൽ കൂടിയും മറ്റൊരു പ്രശസ്ത താരവുമായി പ്രണയത്തിൽ ആണെന്ന് വിഷ്ണു പിന്നീട് പറഞ്ഞിരുന്നു. ബാഡ്മിന്റൺ താരം ജ്വാല ഗുട്ട ആണ് വിഷ്ണുവിന്റെ പ്രണയിനി. ജ്വാലാ ഗട്ടയുടേതും ഇത് രണ്ടാം വിവഹമാണ്.
ജ്വാലാ ഗുട്ടയുടെ മുൻഭർത്താവ് ബാഡ്‌മിന്റൺ താരം കൂടിയായ ചേതൻ ആനന്ദായിരുന്നു. എന്നാൽ വെറും ആറു വർഷം മാത്രം നീണ്ട് നിന്ന ബന്ധം ഇരുവരും വേര്പെടുത്തുകയായിരുന്നു. നടൻ വിഷ്‌ണു വിശാൽ ഇപ്പോൾ ജ്വാല ഗുട്ടയെ വിവാഹം കഴിക്കാൻ പോകുന്ന തിയതിയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഏപ്രിൽ 22 ഇരുവരും വിവാഹിതരാകാൻ പോകുന്നത്.
വിഷ്‌ണു വിശാൽ തന്നെയാണ് ഈ സന്തോഷ വാർത്ത തന്റെ പ്രേക്ഷകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചത് വിവാഹ കത്ത് പങ്ക് വെച്ച് കൊണ്ട് താരം കുറിച്ചത് ഇങ്ങനെ…
ജീവിതമൊരു യാത്രയാണ്. അത് അംഗീകരിക്കുക. വിശ്വാസം ഉണ്ടാക്കി കുതിച്ചു ചാട്ടം നടത്തുക. എല്ലായിപ്പോഴും നിന്റെ സ്നേഹം എനിക്ക് ആവശ്യമാണ്. വിഷ്ണു വിവാഹത്തീയതി പറഞ്ഞ കുറിപ്പിൽ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…