കൊച്ചിയിൽ നടിയെ ആക്രമിച്ച കേസും തുടർന്നുള്ള വാർത്തകളും കെട്ടടങ്ങി നിൽക്കുന്ന സാഹചര്യത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തി നടൻ ശ്രീനിവാസൻ രംഗത്ത്.
അസുഖ ബാധിതനായി ആശുപത്രിയും തുടർന്നുള്ള വിശ്രമവും കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീനിവാസൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് മലയാള സിനിമയിലെ വനിതാ കൂട്ടയ്മക്ക് എതിരെ നിശിതമായ വിമർശനവുമായി രംഗത്ത് എത്തിയത്.
പാർവതിയും റിമയും അടക്കം നേതൃത്വം നൽകുന്ന വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടനയുടെ ആവശ്യം എന്താണ് എന്ന് അറിയില്ല എന്നും തുല്യ വേതനത്തെ കുറിച്ചും സ്ത്രീകൾ സിനിമ മേഖലയിൽ നേരിടുന്ന അതിക്രമങ്ങൾ എന്നിവയെ കുറിച്ച് ഡബ്ലയുസിസി പറയുന്ന ആരോപണങ്ങൾ വെറും പൊള്ളയാണ് എന്നാണ് ശ്രീനിവാസൻ അഭിപ്രായപ്പെട്ടത്.
അതോടൊപ്പം കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് കെട്ടി ചമച്ചത് ആണ് എന്നാണ് ശ്രീനിവാസൻ പറയുന്നത്. ഇത്തരം കാര്യങ്ങൾക്കായി പണം ചിലവാക്കുന്ന ആൾ അല്ല ദിലീപ് എന്നും ശ്രീനിവാസൻ പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന് ശ്രീനിവാസൻ ആരോപിച്ചു. ഒന്നരക്കോടി രൂപയ്ക്ക് പൾസർ സുനിക്ക് ദിലീപ് ക്വട്ടേഷൻ നൽകിയെന്നത് വിശ്വസനീയമല്ല. താനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസ പോലും ചെലവാക്കില്ലെന്നാണ് ശ്രീനീവാസന്റെ അഭിപ്രായപ്പെടുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…