2007 ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിൽ നായികയായി അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമായി നാപ്പതോളം ചിത്രങ്ങളിൽ നായികയായി എത്തിയ ഭാമ ഇനി അഭിനയ ലോകത്തിൽ സജീവമല്ല. 2018 ഓടെ അഭിനയ ലോകത്തിൽ നിന്നും പിന്മാറിയ താരം 2020 ൽ ആണ് വിവാഹം കഴിക്കുന്നത്.
ദുബായിയിൽ ബിസിനെസ്സുകാരനായ അരുൺ ആയിരുന്നു ഭാമക്ക് വരാനായി എത്തിയത്. 2020 ജനുവരി 30 നു ആയിരുന്നു ഭാമയുടെ വിവാഹം. സാധാരണ സെലിബ്രിറ്റി പ്രസവങ്ങൾ സോഷ്യൽ മീഡിയയിൽ ആഘോഷം ആകുന്ന കാലത്തിൽ ബേബി ഷവർ ചിത്രങ്ങളോ ഗർഭകാല ചിത്രങ്ങളോ ഒന്നും തന്നെ ഭാമ പങ്കുവെച്ചിട്ടില്ല.
വിവാഹ വാർഷികം കഴിഞ്ഞു തൊട്ടുപിന്നാലെയാണ് ഭാമക്ക് കുഞ്ഞു പിറക്കുന്നത്. വിവാഹവും പ്രസവവും കഴിഞ്ഞു തന്റെ ഗർഭകാല ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് താരം. ഭർത്താവ് അരുണിനൊപ്പം ഉള്ള ചിത്രങ്ങൾ ആണ് ഭാമ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടി പങ്കുവെച്ചത്.
ജീവിതത്തിൽ ഏറ്റവും മനോഹരമായ നിമിഷങ്ങൾ 2020 ഓണക്കാലത്തിൽ ഉള്ള ചിത്രങ്ങൾ. താൻ അന്ന് ആറുമാസം ഗർഭിണി ആയിരുന്നപ്പോൾ എന്നായിരുന്നു താരം കുറിച്ചത്.
ഞങ്ങൾ ഇപ്പോൾ കുടുംബ സമേതം കൊച്ചിയിൽ ആണ് ഉള്ളതെന്നും അതുപോലെ തനിക്ക് ഇപ്പോൾ 32 വയസ്സ് കഴിഞ്ഞു എന്നും അഭിനയ ലോകത്തേക്ക് ഉടൻ വരില്ല എന്നും ഭാമ പറയുന്നു.
ഷോപ്പിംഗ് , യാത്രകൾ , ക്ഷേത്ര ദർശനം ഒന്നും ഇപ്പോൾ നടക്കുന്നില്ല. കൊറോണ കാലത്തിൽ ഇതെല്ലാം മിസ് ചെയ്യുന്നു എന്നും കുഞ്ഞിന് ആറുമാസം പ്രായമായി എന്നും ഭാമ പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…