Categories: Gossips

ആദ്യം വിവാഹം പരാജയമായി; വീണ്ടും കഴിച്ചു അതും പരാജയം; ആ ജീവിതം തനിക്ക് വിധിച്ചട്ടില്ല; 47 ആം വയസിൽ തന്റെ സങ്കടം പറഞ്ഞു ചാർമിള..!!

1991 ൽ പുറത്തിറങ്ങിയ ഒളിയാട്ടം എന്ന സിനിമയിൽ കൂടി ആയിരുന്നു ചാർമിള അഭിനയ ലോകത്തേക്ക് എത്തുന്നത്. തമിഴ് ചിത്രത്തിൽ കൂടി ആണ് അഭിനയ ലോകത്തേക്ക് എത്തിയത് എങ്കിൽ കൂടിയും പിന്നീട് മലയാളത്തിൽ വിജയങ്ങൾ ഉണ്ടാക്കാൻ ചാർമിളക്ക് കഴിഞ്ഞു. കൂടാതെ തമിഴിലും തെലുങ്കിലുമായി നാപ്പതോളം സിനിമകളിൽ അഭിനയിച്ചു.

ചാർമിള മലയാളത്തിൽ എത്തുന്ന സിബി മലയിൽ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ ധനം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. എന്നാൽ മലയാളത്തിൽ ബാബു ആന്റണി ചാർമിള ജോഡി മലയാളത്തിൽ വലിയ വിജയങ്ങൾ ഉണ്ടാക്കി. തുടർച്ചയായി ചിത്രങ്ങൾ ചെയ്തു.

കമ്പോളം , കടൽ , രാജധാനി , സ്പെഷ്യൽ സ്വാഡ് , തുടങ്ങിയ ചിത്രങ്ങൾ ഇരുവരും ഒന്നിച്ചു ചെയ്തു. ഇരുവരും തമ്മിൽ ഉള്ള പ്രണയം കാട്ടുതീ പോലെ സിനിമ മേഖലയിൽ പരന്നു. എന്നാൽ അധികം വൈകാതെ പ്രണയം തകർന്നു.

തകർന്ന് തരിപ്പണമായ ബാബു ആന്റണിയുമായി ഉള്ള പ്രണയത്തിലേക്ക് ചാർമിളക്ക് ആശ്വാസമായി എത്തിയ മുഖമായിരുന്നു കിഷോർ സത്യയുടേത്. അടിവാരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് അന്ന് അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന കിഷോർ സത്യയും ചാർമിളയും തമ്മിൽ പരിചയപ്പെടുന്നതും പിന്നീട് 1995 ൽ ഇരുവരും വിവാഹിതർ ആകുന്നതും.

എന്നാൽ 1999 ൽ ഈ വിവാഹബന്ധം ഇരുവരും അവസാനിപ്പിക്കുകയും ആയിരുന്നു. തുടർന്ന് കുറെ കാലങ്ങൾക്ക് ശേഷം സിനിമയിൽ സജീവമായി താരം. എന്നാൽ ആദ്യ പ്രണയവും പിന്നീട് നടന്ന വിവാഹവും പരാജയം ആയിട്ടും താരം വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചു.

രാജേഷ് ആയിരുന്നു വരൻ ആയി എത്തിയത്. 2006 ആയിരുന്നു വിവാഹം. എന്നാൽ അത് 2014 ൽ വിവാഹമോചനത്തിലേക്ക് പോയി. ഇപ്പോൾ 47 വയസ്സ് ആയിരിക്കുകയാണ് താരത്തിന്. ഒക്ടോബർ 2 നാണ് ജന്മദിനം. ദൈവം തനിക്ക് അഭിനയിക്കാൻ ഉള്ള കഴിവ് തന്നു. എന്നാൽ വിവാഹം കഴിച്ചതോടെ തനിക്ക് ആ ദൈവം തന്ന സിദ്ധി നഷ്ടമായി എന്ന് ചാര്മിള കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ദൈവം അറിയാതെ നമ്മുടെ ആരുടെയും ജീവിതത്തിൽ ഒരു കാര്യവും സംഭവിക്കില്ല. കുറേ പേർക്ക് നല്ല കാര്യങ്ങൾ സംഭവിക്കും. എന്നാൽ കുറേപ്പേർക്ക് മോശം കാര്യങ്ങളും സംഭവിക്കും. എനിക്ക് വിവാഹ ജീവിതത്തിൽ രാശിയില്ല. അതാണ് സത്യം. ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല. എന്നിട്ടും അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റാണ്.

ആദ്യത്തെ ദുരനുഭവത്തിൽ നിന്ന് തന്നെ വിവാഹവും കുടുംബ ജീവിതവും വേണമെന്ന് ഞാൻ തീരുമാനിക്കേണ്ടത് ആയിരുന്നു. അഭിനയിക്കാൻ ദൈവം കഴിവ് തന്നു. അതിൽ ശ്രദ്ധികാതെ ഇതിന് പുറകേ പോയതാണ് എന്റെ തെറ്റ്. ഇനി ഒരിക്കലും ആ തെറ്റ് ഞാൻ ആവർത്തിക്കില്ല.

ചിലർക്ക് കുടുംബ ജീവിതം നന്നാകും. പക്ഷേ ആ പ്രൊഫഷനിൽ ശോഭിക്കില്ല. ദൈവം എനിക്കൊരു നല്ല പ്രൊഫഷൻ തന്നു. നല്ല സിനിമകൾ തന്നു. ആ സമയത്ത് ഞാൻ കുടുംബ ജീവിതം തേടി പോയത് എന്റെ തെറ്റ് തന്നെയാണെന്ന് ചാര്മിള പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago