1991 ൽ ആയിരുന്നു ചാര്മിള സിനിമയിലേക്ക് എത്തുന്നത് ഒളിയാട്ടം എന്ന തമിഴ് ചിത്രത്തിലൂടെയാണ് എത്തുന്നത് തുടർന്ന് മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിൽ ആയി മുപതിയെട്ടോളം സിനിമകൾ ചെയ്തു. ബാബു ആന്റണി ചാർമിള അന്നത്തെ ഗോസിപ്പ് കോളങ്ങളിൽ നിറ സാന്നിധ്യമായി നിന്നു.
എന്നാൽ ഒരു സമയത്ത് തകർന്ന് തരിപ്പണമായ ബാബു ആന്റണിയുമായി ഉള്ള പ്രണയത്തിലേക്ക് ചാർമിളക്ക് ആശ്വാസമായി എത്തിയ മുഖമായിരുന്നു കിഷോർ സത്യയുടേത്. അടിവാരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് അന്ന് അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന കിഷോർ സത്യയും ചാർമിളയും തമ്മിൽ പരിചയപ്പെടുന്നതും പിന്നീട് 1995 ൽ ഇരുവരും വിവാഹിതർ ആകുന്നതും.
എന്നാൽ 1999 ൽ ഈ വിവാഹബന്ധം ഇരുവരും അവസാനിപ്പിക്കുകയും ആയിരുന്നു താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്നത് നടൻ കിഷോർ സത്യയെ ആണെന്നും തന്റെ ജീവിതം ഇല്ലാതാക്കിയത് അദ്ദേഹമാണെന്നുമുള്ള നടി ചാർമിള പിന്നീട് വെളിപ്പെടുത്തൽ നടത്തിയത്. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം ഇക്കാര്യം വെളിപ്പെടുത്തൽ നടത്തിയത്.
ഇന്ന് സീരിയലിൽ അടക്കം തിളങ്ങി നിൽക്കുന്ന കിഷോർ സത്യാ ചാർമിളയുടെ ഭർത്താവ് ആയിരുന്നു. ഞങ്ങൾ ഒരുമിച്ചു ജീവിച്ചിട്ട് പോലും ഇല്ല. അതുകൊണ്ടാണ് ആ കാര്യം ആർക്കും അറിയാത്തത് എന്ന് ചാർമിള പറയുന്നത്. വിവാഹം കഴിച്ചു ഉടൻ തന്നെ പുള്ളി ഷാർജയ്ക്ക് പോയി.. നാല് കൊല്ലങ്ങൾ ഞാൻ സിനിമ രംഗത്ത് അഭിനയിച്ചില്ല. വിവാഹം ശേഷം പുള്ളി അഭിനയിക്കാൻ പാടില്ല എന്ന് പറഞ്ഞു.
തുടർന്ന് അദ്ദേഹം വിസ അയക്കുന്നതും കാത്തു ഞാൻ ഇരുന്നു. പക്ഷെ അങ്ങനെ ഒരു വിസ വന്നില്ല. പിന്നീട് ഒരു സ്റ്റേജ് ഷോക്ക് വേണ്ടി പോയപ്പോൾ ആണ് ഞാൻ അദ്ദേഹത്തിനൊപ്പം നാല് മാസങ്ങൾ ഷാർജയിൽ ഒരുമിച്ചു ജീവിച്ചത്. പിന്നീടാണ് എനിക്ക് മനസിലായത് അദ്ദേഹം എന്നെ വിവാഹം കഴിച്ചത് ജനശ്രദ്ധ നേടാൻ വേണ്ടി മാത്രം ആയിരുന്നു എന്നുള്ളത്.
അടിവാരം ലൊക്കേഷനിൽ വെച്ചാണ് പുള്ളി എന്നോട് പ്രണയം ഉണ്ടെന്നു പറയുന്നത് എന്നാണ് ചാർമിളാ പറയുന്നത്. കിഷോർ സത്യ കാരണം ആണ് തന്റെ സിനിമ അഭിനയത്തിൽ നാലു വർഷത്തെ ഗ്യാപ്പ് വന്നത് എന്നുമാണ് ചർമിള പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…