മലയാളത്തിൽ എന്ന് ഓർമയിൽ സൂക്ഷിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരം ആണ് ചിത്ര. മോഹൻലാൽ പ്രേം നസീർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ആട്ടക്കലാശം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ചിത്രയുടെ തുടക്കം.
അതിലെ നാണം ആകുന്നു മേനി നോവുന്നു എന്ന ഗാനം ഭയങ്കര ഹിറ്റും ആയിരുന്നു. ഇന്ന് തിരുവോണ ദിനത്തിൽ മലയാളികൾക്ക് ഏറെ വേദന നൽകുന്ന വാർത്ത ആണ് പുറത്തു വരുന്നത്.
മലയാളത്തിൽ ഒരുകാലത്തെ തിളങ്ങി നിന്ന ചിത്രം ചെന്നൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ച വിവരമാണ് വരുന്നത്. 56 വയസുള്ള താരം വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകുന്നേരം സാലിഗ്രാമിൽ നടക്കും. 1965 ഫെബ്രുവരി 25 ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്.
‘രാജപർവൈ’ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം. അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, തുടങ്ങിയവയാണ് മലയാളത്തിൽ അഭിനയിച്ച പ്രധാന സിനിമകൾ.
2001 ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്. തമിഴ് സീരിയലുകളിൽ സജീവമായിരുന്നു. ബിസിനസ്സുകാരനായ വിജയരാഘവൻ ആണ് ചിത്രയുടെ ഭർത്താവ്. മകൾ: മഹാലക്ഷ്മി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…