മലയാളത്തിൽ എന്ന് ഓർമയിൽ സൂക്ഷിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരം ആണ് ചിത്ര. മോഹൻലാൽ പ്രേം നസീർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ആട്ടക്കലാശം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ചിത്രയുടെ തുടക്കം.
അതിലെ നാണം ആകുന്നു മേനി നോവുന്നു എന്ന ഗാനം ഭയങ്കര ഹിറ്റും ആയിരുന്നു. 2021 തിരുവോണ ദിനത്തിൽ മലയാളികൾക്ക് ഏറെ വേദന നൽകുന്ന വാർത്ത ആണ് പുറത്തു വരുന്നത്. മലയാളത്തിൽ ഒരുകാലത്തെ തിളങ്ങി നിന്ന ചിത്രം ചെന്നൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചത്.
56 വയസുള്ള താരം വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1965 ഫെബ്രുവരി 25 ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. ‘രാജപർവൈ’ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം.
അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി അദ്വൈതം, ദേവാസുരം തുടങ്ങിയവയാണ് മലയാളത്തിൽ അഭിനയിച്ച പ്രധാന സിനിമകൾ. 2001 ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്. തമിഴ് സീരിയലുകളിൽ സജീവമായിരുന്നു.
മോഹൻലാൽ ചിത്രമായ ദേവാസുരത്തിൽ വഴി തെറ്റിയ സ്ത്രീയുടെ വേഷത്തിൽ അഭിനയിച്ചതോടെ പിന്നെ തനിക്ക് അത്തരം റോളുകൾ മാത്രമേ കിട്ടാറുണ്ടായിരുന്നുള്ളു എന്ന് ചിത്ര ഒരിക്കൽ പറഞ്ഞത്.
ഈ വാക്കുകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൗമുദിക്ക് നൽകിയ പഴയ അഭിമുഖത്തിൽ ചിത്ര പറയുന്നത് ഇങ്ങനെ…
സുഭദ്രാമ്മയെ ഞാൻ മനോഹരമായി ചെയ്തുവെന്നാണ് പലരും പറഞ്ഞത്. എന്നാൽ ആ കഥാപാത്രം പിന്നീടെനിക്കൊരു ബാദ്ധ്യതയായി മാറി. വഴിപിഴച്ച് ജീവിക്കുന്നവരുടെ ജീവിതം സിനിമയിൽ അവതരിപ്പിക്കുമ്പോൾ മാത്രം ചിത്രയെ ഓർക്കുന്ന സംവിധായകർ പോലുമുണ്ടായി.
കടൽ എന്ന ചിത്രത്തിൽ കള്ളിമുണ്ടും ബ്ലൗസുമണിഞ്ഞ് മദാലസ വേഷം ചെയ്തു. പായിക്കര പാപ്പനിലും സമാനമായിരുന്നു. ആറാം തമ്പുരാനിലെ തോട്ടത്തിലെ മീനാക്ഷിയും ഏറ്റവുമൊടുവിൽ സൂത്രധാരൻ എന്ന ചിത്രത്തിലെ റോളും വഴി തെറ്റിയ സ്ത്രീയുടേതായിരുന്നു.
അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞാൽ പിന്നെ എന്നെ പോലെ ഉള്ളവർ ചെയ്യേണ്ട വേറെ നടിമാർ ഉണ്ടെന്ന് പറഞ്ഞ് പല സംവിധായകന്മാരും നമ്മളെ കട്ട് ചെയ്യും. തമിഴിൽ ഞാൻ ചെയ്ത വേഷങ്ങളെല്ലാം തന്നെ ശാലീന വേഷങ്ങളാണ്. മലയാളത്തിൽ കള്ളിമുണ്ടും ബ്ലൗസും അണിഞ്ഞ് മാത്രമേ അഭിനയിച്ചിട്ടുള്ളു.
പക്ഷേ തമിഴിന് ഈ ഡ്രസ് കോഡ് വലിയ ഗ്ലാമറാണ്. ഒരിക്കൽ അമരത്തിലെ ഏതോ സ്റ്റിൽ തമിഴ് മാസികയിൽ അച്ചടിച്ച് വന്നപ്പോൽ തമിഴ് പത്രപ്രവർത്തകർ നിർത്താതെ വിളിക്കുകയായിരുന്നു.
ചിത്ര എന്തിന് ഗ്ലാമർ റോൾ ചെയ്തു എന്ന് ചോദിച്ചാണ് എല്ലാവരും വിളിച്ചത്. കള്ളി മുണ്ടും ബ്ലൗസും കേരളത്തിലെ നാടൻ വേഷമാണെന്ന് പറഞ്ഞതൊന്നും അവരെ തൃപ്തിപ്പെടുത്തിയിട്ടില്ല. തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ ക്യാരക്ടർ വേഷങ്ങളാണ് കൂടുതലായും തേടി വന്നത്.
പക്ഷേ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രധാന്യം ഉള്ളവ മാത്രമേ ഞാൻ ചെയ്തിട്ടുള്ളു. ഭാര്യ വീട്ടിൽ പരമസുഖം എന്ന ചിത്രത്തിൽ വില്ലത്തി വേഷമാണ്. പക്ഷേ ദുർഗ എന്ന കഥാപാത്രമാണ് സിനിമയുടെ നട്ടെല്ല്. ഉസ്താദിലെ അംബികയാവാൻ തയ്യാറായത് രഞ്ജിത്തുമായുള്ള ആത്മബന്ധം കൊണ്ടാണെന്നും ചിത്ര പറയുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…