ഇന്ത്യൻ സിനിമയിൽ നിന്നും വമ്പൻ ചിത്രങ്ങളും മികച്ച ചിത്രങ്ങളും പല ഭാഷകളിൽ നിന്നും വരുമ്പോഴും മലയാള സിനിമ പ്രേക്ഷകർ ഇന്നും എൺപതുകളിൽ ആണെന്നും തോന്നും അവരുടെ സോഷ്യൽ മീഡിയ കമന്റ് കാണുമ്പോൾ. ദുർഗ കൃഷ്ണയും കൃഷ്ണ ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് കുടുക്ക് 2025.
ഷൂട്ടിങ് നേരത്തെ പൂർത്തിയായ ചിത്രം കൊറോണ മൂലം ആയിരുന്നു റിലീസ് വൈകിയത്. ഇപ്പോൾ ചിത്രം റിലീസിലേക്ക് അടുക്കുമ്പോൾ ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം ആണ് എത്തിയത്. ചിത്രത്തിന്റെ ട്രൈലെർ വൈറൽ ആകുമ്പോൾ ചിത്രത്തിൽ വീണ്ടും വിമർശനങ്ങൾ കേൾക്കുകയാണ് നടി ദുർഗ കൃഷ്ണ.
ചിത്രത്തിന്റെ ട്രെയ്ലറിൽ ഉണ്ടായ ലിപ്പ് ലോക്ക് സീനുകളിൽ കൂടിയാണ് താരത്തിനെതിരെ നിരവധി ആളുകൾ സൈബർ ലോകത്തിൽ രംഗത്ത് വന്നിരിക്കുന്നത്. എപ്പോൾ ചിത്രത്തിന്റെ സംവിധായകൻ രൂക്ഷമായ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ബിലഹരി സോഷ്യൽ മീഡിയയിൽ കുറിച്ച വരികളിൽ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുറുപ്പ് ഇങ്ങനെ..
ആദ്യമേ പറയാം ഇതൊരു വിവാദ പ്രൊമോഷനായി കണ്ടന്റ് ഉണ്ടാക്കലോ മാങ്ങാത്തൊലിയോ ഒന്നും അല്ല !! ഞങ്ങളുടെ അഭിനേത്രി ദുർഗ കൃഷ്ണയുമായി അല്പം മുമ്പ് സംസാരിച്ചപ്പോൾ ഉണ്ടായ being ashamed എന്ന ഉള്ളിലെ വ്രണപ്പാട് കൊണ്ട് പറയുന്നതാണ്. കാരണം താഴെയുള്ള കമന്റ്സ് പറയും. ഒരു കൊല്ലം മുമ്പേ ഞങ്ങളുടെ സിനിമയിൽ ചെയ്ത ചുംബന രംഗത്തിന്റെ പേരിൽ ആ പെൺകുട്ടി ഇപ്പോഴും വേട്ടയാടപ്പെടുകയാണ്.
ഉടൽ കൂടി ഇറങ്ങിയപ്പോൾ ചാപ്പയടിക്ക് ശക്തി കൂടി . എത്ര മനുഷ്യർ പ്രതികരിച്ചാലും ഇത്തരം അഴുകിയ പുളിച്ചു തികട്ടലുകൾ തുടരുമെന്നറിയാം , പക്ഷെ ഇത് പറയുന്നത് atleast ഞങ്ങളുടെ സഹപ്രവർത്തകയുടെ കൂടെ നിക്കുകയെങ്കിലും ചെയ്തു എന്ന മനസ്സമാധാനത്തിനു വേണ്ടിയാണ് . ഇത്രയധികം സൈബർ പോലീസിംഗ് ശക്തമാവുമ്പോഴും ഒരു ഭയമില്ലാതെ ഇങ്ങനെ ഓൺലൈൻ തെരുവുകളിൽ മുണ്ടുരിഞ്ഞു കാണിച്ചു കൊണ്ട് നിന്റെ ഭർത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ എന്നൊക്കെ പറയാൻ ഇവനൊക്കെ ആരാണ് സത്യത്തിൽ. ഈ അഭിനയിക്കുന്നവർ ഒക്കെ റോബോട്ടുകൾ അല്ല.
ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിൽ നൂറായിരം മനസികാവസ്‌ഥയോടെ ഒരു കൂട്ടം മനുഷ്യർക്ക് മുമ്പിലാണ് രാവെന്നോ പകലെന്നോ ഇല്ലാതെ ഏതു സീനും അഭിനയിക്കുന്നത് .. ആ സമയം കുടുംബത്തിനെ തെറി വിളിച്ച് , ഭർത്താവിന്റെ നാണത്തിനു വിലയിട്ട് , ആ പെൺകുട്ടിയുടെ അഭിനയ ജീവിതം പറഞ്ഞു പറഞ്ഞു അവസാനിപ്പിക്കാൻ ശ്രമിച്ചൊടുവിൽ ശുക്ലം കളയുന്ന പോൽ സുഖം കിട്ടുന്ന ഈ വക ടീമുകളോട് പച്ച മലയാളത്തിൽ പറയാൻ കഴിയുന്നത് ” നിന്റെയൊക്കെ ചിലവിൽ അല്ലെടാ ഞങ്ങളൊക്കെ ജീവിക്കുന്നത് , എന്റെ സ്വകാര്യതയിൽ എന്റെ അമ്മയ്ക്കോ , ഭാര്യക്കോ , ഭർത്താവിനോ , അച്ഛനോ , കുഞ്ഞിനോ ആർക്കും സ്‌പേസ് ഇല്ല , അതെന്റെ മാത്രമിടമാണ്.
അവിടെ പ്രസക്തം എന്റെ / ആ നടിയുടെ തീരുമാനങ്ങൾ ആണ് .. നീയൊക്കെ പറയുന്നിടത്ത് ആടാനും തുള്ളാനും നിർത്താനും ഞങ്ങൾക്ക് മനസ്സില്ല .. ആരെടാ നീയൊക്കെ ? പോടാ അവിടുന്ന് ” .. ആ തല്ക്കാലം ഇത്രേ ഒള്ളൂ .. ഇതിനെ സിനിമ ആയി കൂട്ടിക്കെട്ടണ്ട , അങ്ങനെ ഒരു പ്രമോഷനും ഷെയറും ഈ പോസ്റ്റിനു ആവശ്യമില്ല .. കാര്യം മാത്രമാണ് പ്രസക്തം
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…