മീശ മാധവൻ എന്നാ സിനിമയിലെ സരസു എന്ന കഥാപാത്രം കൊണ്ട് മാത്രം മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതമായി നിൽക്കാൻ കഴിയുന്ന നിരവധി സിനിമകൾ ചെയ്തിട്ടുള്ള താരമാണ് ഗായത്രി വർഷ.
മുമ്പൊരിക്കൽ തന്റെ പ്രസംഗം കേട്ട ഒരു നടൻ തനിക്ക് സിനിമയിൽ അവസരം വാങ്ങി നൽകാം എന്ന് പറഞ്ഞു എന്നും എന്നാൽ പിന്നീട് തന്നോട് മോശം രീതിയിൽ സംഭാഷണം നടത്തിയെന്നും പറയുകയാണ് ഗായത്രി വർഷ.
സിനിമകളിൽ ക്യാരക്ടർ റോളുകൾ ചെയ്യുന്ന ഒരു നടൻ ഞാൻ ഏതോ എലെക്ഷൻ പ്രചാരണത്തിൽ പ്രസംഗിക്കുന്നത് കണ്ടിട്ട് എന്നെ വിളിച്ചു.
അയാൾ എന്നോട് വിളിച്ചിട്ട് ചോദിച്ചു. താൻ ഇങ്ങനെ ഒക്കെ സംസാരിക്കുമോ.. താൻ പുസ്തകം ഒക്കെ വായിക്കുമോ.. താൻ ഭയങ്കര മിടുക്കി ആണല്ലോ.. അതുകൊണ്ട് താൻ ഇങ്ങനെ ഒന്നും നിന്നാൽ പോരാ.. താൻ ചെയ്യുന്ന നല്ല നല്ല വേഷങ്ങൾ സ്ക്രീനിൽ തെളിഞ്ഞു വരണം.
ഞാൻ എന്റെ അടുത്ത പടത്തിന്റെ സംവിധായകനോട് തന്റെ കാര്യം പറയുന്നുണ്ട്. ഞാൻ ഇത് കേട്ടതും അയാളോട് നന്ദി പറഞ്ഞു.. കൂടാതെ അയാൾ പറഞ്ഞ ആ സിനിമ വലിയ ഹിറ്റ് ആയി അതിൽ അയാൾക്ക് നല്ലൊരു വേഷവും ഉണ്ട്. എന്നാൽ ഞാൻ ഈ സന്തോഷത്തിൽ നിൽക്കുമ്പോൾ അയാൾ എന്നോട് സംസാരം തുടരുകയാണ്..
ഗായത്രി പക്ഷെ ഒരു കാര്യമുണ്ട്. കാണേണ്ട രീതിയിൽ കാണണം.. അതിനു ഞാൻ മറുപടി നൽകിയത്. ചേട്ടാ.. ചേട്ടൻ ക്യാമറ കാണുന്നതിന് മുന്നേ കണ്ട് തുടങ്ങിയതാണ് ഞാൻ.. ഇതിലും വലിയ സൂപ്പർ സ്റ്റാറുകളുടെയും സംവിധായകരുടെയും കൂടെ അഭിനയിച്ചിട്ടുണ്ട്. അവരെ ആരെയും വേണ്ടപോലെ കാണാത്തത് കൊണ്ട് ഇവിടെ നിൽക്കുന്ന ഒരു ഗായത്രി ഉണ്ട്.. വെച്ചിട്ട് പോടാ എന്ന് പറഞ്ഞു നിർത്തിയ ആൾ ആണ് ഞാൻ.. ഗായത്രി വർഷ ദി ടാബ് ഇൻ എന്നാ ചാനലിൽ നൽകിയ ആഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…