മലയാളത്തിലെ ഉത്ഘാടന സ്റ്റാർ എന്ന് പേരെടുത്തയാൾ ആണ് ഹണി റോസ്. അഭിനയത്രി ആയി തിളങ്ങുന്നതിനപ്പുറം ഷോപ്പുകളുടെയും മറ്റും ഉൽഘടനത്തിൽ ആണ് ഇപ്പോൾ ഹണി റോസ് എന്ന അഭിനയത്രിയെ ആളുകൾ കൂടുതലായി കാണുന്നത്.
അഭിനയ ലോകത്തിലേക്ക് എത്തി ഇരുപത് വർഷത്തിലേക്ക് അടുക്കുന്ന താരം കൂടിയാണ് ഹണി. 2005 ൽ പുറത്തിറങ്ങിയ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ഹണി റോസ് അഭിനയ ലോകത്തിലേക്ക് എത്തുന്നത്. എന്നാൽ പിന്നീട് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ഹണി റോസിന് കരിയറിൽ ബ്രെക്ക് ഉണ്ടാകുന്നത്.
ഉത്ഘാടന വേദികളിൽ തിളങ്ങി നിൽക്കുമ്പോഴും നിരവധി ബോഡി ഷെയ്‌മുകൾ കേൾക്കേണ്ടി വന്ന ആൾ ആണ് ഹണി റോസ്. എന്നാൽ ചെറിയ കുത്തുവാക്കുകൾ കേൾക്കുമ്പോൾ പോലും കരഞ്ഞു പോകുന്ന ആളായിരുന്നു താൻ എങ്കിൽ കൂടിയും ഇപ്പോൾ തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് പറയുകയാണ് ഹണി റോസ്. താൻ ഏത് വസ്ത്രത്തിൽ എത്തിയാലും തനിക്ക് നേരെ വിമർശനങ്ങൾ ഉണ്ടാവും.
അതിപ്പോൾ പർദ്ദയിൽ വന്നാലും അങ്ങനെ തന്നെ ആയിരിക്കുമെന്ന് ഹണി റോസ് പറയുന്നു. എനിക്ക് കംഫർട്ടബിൾ ആയി എന്ന് തോന്നുന്ന വസ്ത്രങ്ങൾ ആണ് ഞാൻ ധരിക്കുന്നത്. എന്റെ ജീവിതത്തിന്റെ ഭാഗമല്ലാത്ത ആളുകൾ വിമർശനവുമായി വരുമ്പോൾ താൻ അത് ശ്രദ്ധിക്കാൻ പോകേണ്ട ആവശ്യം തന്നെയില്ല.
വളരെ ചെറിയ കാര്യങ്ങളിൽ തന്നെ വിഷമം വരുന്നയാൾ ആണ് ഞാൻ. എന്നാൽ ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ഉണ്ടാകുമ്പോൾ അതിന്റെ ഇമ്പാക്ട് കുറയില്ലേ..? ഒരു പരിപാടികൾ നോക്കി ആണ് അതിനുള്ള ഡ്രസ്സുകൾ തിരഞ്ഞെടുക്കുന്നത്. നമ്മളെ ഉത്ഘാടനത്തിനോ പരിപാടികൾക്കോ വിളിക്കുന്ന ആളുകൾക്ക് അതൊരു പ്രശ്നം ആകുന്നില്ല.
പിന്നെ ആർക്കാണ് പ്രശ്നം എന്ന് ചോദിച്ചാൽ ഈ ഫോണിന്റെ ഉള്ളിൽ മാത്രമിരിക്കുന്ന ഒരു ചെറിയ വിഭാഗം ആളുകൾക്ക് മാത്രമാണ് പ്രശ്നം. ഇതുവരെയും അവരിൽ ആരും എന്റെ മുന്നിൽ വന്നു സംസാരിച്ചട്ടില്ല. എന്നിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കണം എന്ന്. പിന്നെ എന്റെ ലൈഫിൽ ഉള്ള കുറച്ചാളുകൾ പറയുന്നു ഇത്തരത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കണം എന്ന്. എന്നാൽ ആരെങ്കിലും പറയുന്നത് കേട്ട് ഉപേക്ഷിക്കേണ്ട കാര്യമായി എനിക്ക് തോന്നിയിട്ടില്ല. ഞാൻ ജീവിക്കുന്നത് എന്റെ ജീവിതമാണ്. ഹണി റോസ് പറയുന്നു.
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…