അടുത്ത കാലങ്ങളിൽ ആയി ഒരുപാട് ഗ്ലാമർസ്സ് വേഷങ്ങളിലെത്തിയ താരം ആണ് ഇനിയ. മലയാളത്തിലും തമിഴിലുമായി നിരവധി നല്ല കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടുണ്ട്. 2005 മുതൽ സിനിമ ലോകത്ത് എത്തിയ താരം ശ്രദ്ധിക്കപ്പെടാൻ കുറച്ചു സമയം എടുത്തു. ഇപ്പോൾ കൂടുതലും ഗ്ലാമർ വേഷങ്ങളിൽ ആണ് എത്തുന്നത്.
പക്ഷെ പ്രേക്ഷകരുടെ ഹൃദയത്തിൽ നിൽക്കുന്ന കരുത്തുറ്റ കുറേ കഥാപാത്രം അവതരിപ്പിക്കാനും താരത്തിനു കഴിഞ്ഞു എന്നത് സത്യം ആണ്. ഒരുപാട് വിവാദങ്ങളും മോശമായ രീതിയിൽ ഉള്ള സംസാരങ്ങളും ഒക്കെ താരത്തെ തേടി എത്തിയിട്ടുണ്ട്. നിരവധി പരമ്പരകളിലും ഹൃസ്വ ചിത്രങ്ങളിലും ബാലതാരമായി എത്തി ആയിരുന്നു ചലച്ചിത്ര ലോകത്ത് താരത്തിന്റെ അരങ്ങേറ്റം.
വയലാർ മാധവിക്കുട്ടിയുടെ ഓർമ്മ, ശ്രീഗുരുവായൂരപ്പൻ തുടങ്ങിയ പരമ്പരകളിൽ ശ്രേദ്ധേയമായ വേഷങ്ങളിൽ തന്റെ അഭിനയ മികവ് താരം തെളിയിച്ചിരുന്നു. ഹ്രസ്വ ചിത്രങ്ങളിൽ താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂട്ടിലേക്ക് എന്ന ചിത്രമാണ്. പിന്നീട് സൈറ, ദലമർമ്മരങ്ങൾ, ഉമ്മ തുടങ്ങി സിനിമകളിലേക്ക് കാലെടുത്തു വച്ചു. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന താരം നിരവധി പരസ്യചിത്രങ്ങളിൽ മോഡൽ ആയി തിളങ്ങി.
പിന്നീട് മിസ്സ് ട്രിവാൻഡ്രം ആയി. അയാൾ ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളിവെളിച്ചത്തിൽ എന്നിവ ഒക്കെ താരത്തിന്റെ ശ്രെദ്ധ നേടിയ ചിത്രങ്ങൾ ആണ്. ജയറാം നായകൻ ആയ ആകാശമിട്ടായി എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച ഒന്നായിരുന്നു. അതുപോലെ ബിജുമേനോന്റെ നായിക ആയി എത്തിയ സ്വർണ്ണകടുവയിലെ കഥാപാത്രം ശ്രെദ്ധ നേടി .
മലയാള ചലച്ചിത്രമായ ചാപ്പാകുരിശിന്റെ തമിഴ് റീമേക്കിലും കരുത്തുറ്റ ഒരു കഥാപാത്രം അഭിനയിക്കാൻ ഉള്ള ഭാഗ്യം താരത്തിനു ലഭിച്ചു. ഫോട്ടോഷൂട്ടിൽ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുവാനോ ഒന്നും ഒരു മടിയും ഇല്ലാത്ത ആളാണ് ഇനിയ. ഇപ്പോൾ ഇനിയ തുറന്നു പറയുക കൂടിയാണ് ഗ്ലാമർ ചെയ്യുന്നത് മോശം കാര്യമാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല.
സ്ത്രീധനം എന്ന ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ആണ് ഇനിയ ഇത് വ്യക്തമാക്കിയിരിക്കുന്നത്.
മോഡലിംങ്ങിൽ നിൽക്കുന്നത് കൊണ്ട് എനിക്ക് ഷോർട്സിടുന്നത് കൊണ്ട് എക്സ്പ്രസ് ചെയ്യാൻ യാതൊരു മടിയും ഇല്ല. അങ്ങനെ ഒരു പെൺകുട്ടി അല്ല. സിറ്റിയിലാണ് താൻ വളർന്നത്. ഗ്ലാമർ ചെയ്യുന്ന ഒരു കുറ്റമാണെന്ന് മോശം കാര്യമാണെന്ന് ഇതുവരെ തനിക്ക് തോന്നിയിട്ടില്ല. ഗ്ലാമർ ചെയ്യുന്നത് മോശം കാര്യമാണെന്നോ അതൊരു കുറ്റമാണെന്നോ ഒന്നും തനിക്ക് ഇതുവരെ തോന്നിയിട്ടില്ല.
കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച് തനിക്ക് ഒരു കംഫർട്ടബിൾ ലെവലാണ് താൻ എപ്പോഴും ഗ്ലാമർ ചെയ്യുന്നത്. അത് കുറ്റമാണെന്നോ മോശം കാര്യമാണെന്നോ ഇപ്പോഴും തനിക്ക് തോന്നുന്നില്ല. എന്റെ ഫോട്ടോഷൂട്ടിൽ ഒരു ഗ്ലാമർ വേഷത്തിന് ഒരാൾ കമൻറ് ഇട്ടിരുന്നു. ആരെയും മയക്കും പുത്തൻ രൂപത്തിൽ ഗ്ലാമർ വേഷത്തിൽ ഇനിയ എന്നായിരുന്നു.
ഇതിനെ കുറിച്ച് അഭിപ്രായം അറിയാൻ വേണ്ടി ഒരു ദേശീയ മാധ്യമത്തിന്റെ പ്രതിനിധി എന്നെ വിളിക്കുകയും ചെയ്തിരുന്നു. ഞാൻ ചോദിച്ചതാണ് ഈ പ്രായത്തിൽ അല്ലെങ്കിൽ 60 വയസ്സിൽ ഗ്ലാമർ കാണിച്ചാൽ ആരെങ്കിലും കാണുമൊ എന്ന്. സൗന്ദര്യം എന്ന് പറയുന്നത് ആസ്വദിക്കുവാനും കാണാനും പ്രദർശിപ്പിക്കുവാനും ഉള്ളതാണ്.
ചെറിയ പ്രായത്തിൽ ഇരിക്കുമ്പോഴാണ് നമ്മൾ നന്നായി ജ്വലികുന്ന സമയം. അല്ലെങ്കിൽ ഷൈൻ ചെയ്യുന്ന സമയം. ആ സമയത്ത് വേണം ഗ്ലാമറസാകാൻ എന്നും ഇനിയ ചോദിക്കുന്നുണ്ട്. അവസരങ്ങൾ കുറയുമ്പോഴാണ് നടിമാർ വെറൈറ്റി ഫോട്ടോഷൂട്ട് നടത്തുന്നത് എന്ന് വെറുതെ പറയുന്നതാണ്.
താൻ വെറുതെ ഇരുന്നിട്ടില്ല. മോഡലിംഗ് ഫീൽഡിൽ ഉള്ളതുകൊണ്ട് തന്നെ എല്ലാ മൂന്നുമാസം അല്ലെങ്കിൽ ആറുമാസം കൂടുമ്പോൾ എനിക്കൊരു പ്രമോഷണൽ ഫോട്ടോഷൂട്ട് ഉണ്ടാവുകയും ചെയ്യും. – ഇനിയ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…