മലയാളം തമിഴ് കന്നട തെലുഗ് എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഇനിയ. മമ്മൂട്ടി ചിത്രങ്ങളായ മാമാങ്കം പരോൾ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. സൗത്ത് ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് ഇനിയ.
റൈൻ റൈൻ കം എഗൈൻ എന്ന മലയാളം ചിത്രത്തിൽ കൂടി ഇനിയ അഭിനയ ലോകത്തേക്ക് എത്തുന്നത്. മലയാളം തമിഴ് കന്നഡ എന്നീ ഭാഷകളിൽ ആയി മുപ്പത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഇനിയ.
മലയാള സിനിമയിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ല എങ്കിൽ കൂടിയും തമിഴിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ നേടി ഇനിയ. കൂട്ടിലേക്ക് എന്ന ടെലിഫിലിമിൽ കൂടി നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബാലതാരമായി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് ഇനിയ.
2005 ൽ മിസ് ട്രാവൻകൂർ ജേതാവ് കൂടി ആയ ഇനിയ നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയ ശേഷം ആണ് റൈൻ റൈൻ കം എഗൈൻ എന്ന ജയരാജ് ചിത്രത്തിൽ കൂടി സിനിമ ലോകത്തേക്ക് എത്തുന്നത്.
ബിജു മേനോന് ഒപ്പം അഭിനയിച്ച സ്വർണ്ണം കടുവയിലെ വേഷം ഒക്കെ ശ്രദ്ധ നേടിയത് ആണ്. അഭിനയം ആണ് താരം കൂടുതൽ തിളങ്ങിയത് എങ്കിൽ കൂടിയും ഇപ്പോൾ എല്ലാ താരങ്ങളെ പോലെയും മോഡലിങ്ങിൽ കൂടി ഇനിയ ശ്രദ്ധ നേടുകയാണ്.
വൈറൽ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്തിയ ഇനിയ റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ ഗ്ലാമർ പരിവേഷങ്ങളെ കുറിച്ച് പറഞ്ഞത്. ഗ്ലാമർ ലുക്ക് ഉണ്ടെന്നു തനിക്ക് അറിയാം എന്ന് പറയുന്ന ഇനിയ തന്റെ യൗവ്വന കാലത്തിൽ ഗ്ലാമർ ആയാൽ അല്ലെ ആരെങ്കിലും കാണുക ഉള്ളൂ എന്ന് പറയുന്നു.
താൻ തന്റെ 60 , 70 വയസിൽ എത്തുമ്പോൾ ഗ്ലാമർ ആയാൽ ആരേലും കാണുമോ എന്നും ഇനിയ ചോദിക്കുന്നു. അതെ സമയം യൂട്യൂബിൽ ഫോട്ടോഷൂട്ട് വാർത്തകൾക്ക് നൽകുന്ന തലക്കെട്ടുകൾ അത്തരത്തിൽ ഉള്ള പോസ്റ്റുകൾ കാണുമ്പോൾ വിഷമം തോന്നിട്ടുണ്ടോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ ഇനിയ പറയുന്നത് നമ്മൾ ഒരു പബ്ലിക് ഫിഗർ ആകുമ്പോൾ അത്തരത്തിൽ ഉള്ള വാക്കുകൾ ഒക്കെ സർവ്വ സാധാരണമായിയാണ് തോന്നുന്നത് എന്ന് ഇനിയ പറയുന്നു.
പുതപ്പിനെ വസ്ത്രം ആക്കി തുട കാണിച്ചു ഒരു വൈറൽ ഫോട്ടോഷൂട്ട് , ഇനിയയുടെ പുത്തൻ മേക്കോവർ എന്നാണ് തലവാചകം എന്ന് അവതാരകൻ പറയുമ്പോൾ താൻ പുതപ്പ് ഇട്ട് ഫോട്ടോഷൂട്ട് നടത്തിയോ എന്ന് ഇനിയ ചോദിക്കുന്നു. ചുവപ്പ് ഔട്ട് ലെറ്റ് ഉള്ള വസ്ത്രം ആയിരിക്കും എന്നും അവതാരകൻ ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം ശ്രദ്ധ നേടുന്ന ക്യാപ്ഷൻസ് എപ്പോഴെങ്കിലും ബുന്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ നമ്മളെ പോലെ ഫെമിലിയർ ആയി ഉള്ള ആളുകളുടെ വിശേഷങ്ങൾ ഇടുമ്പോൾ അത് ആളുകൾ ശ്രദ്ധിക്കാൻ വേണ്ടി ആണ് ഇടുന്നത്. അതിനു ശ്രദ്ധ നേടുന്ന ക്യാപ്ഷൻ ഇട്ടാൽ അല്ലെ പറ്റുക ഉള്ളൂ..
പബ്ലിക് ഫിഗർ ആയ നമ്മളെ കുറിച്ച് അല്ലാതെ ആരെ കുറിച്ച് ഇടും എന്നും ഇനിയ ചോദിക്കുന്നു. എന്നാൽ ചില സമയത്തിൽ അത് നെഗറ്റീവ് തോന്നും എന്നാൽ ചിലപ്പോൾ മൈൻഡ് ചെയ്യാറില്ല. അവരുടെ ന്യൂസ് അവർ ശ്രദ്ധ നേടി എടുക്കാൻ വേണ്ടി എഴുതുന്നത് ആണ്. ചിലതു വായിക്കുന്നോമ്പോൾ ഞാൻ തന്നെ ചിരിക്കാറുണ്ട്. ഇനിയ പറയുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…