അച്ഛന് പണം മാത്രം മതിയായിരുന്നു; അതുകൊണ്ടു എന്ത് വേഷവും ചെയ്യിപ്പിക്കും; ഖുശ്‌ബു പറയുന്നു..!!

നടി നിർമാതാവ് ടെലിവിഷൻ അവതാരക എന്നിങ്ങനെ സംസ്ഥ മേഖലകളിൽ നിറഞ്ഞാടിയ താരം ആണ് ഖുശ്‌ബു. 1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്,
കമലഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു. തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.

തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. തന്റെ പേരിൽ തമിഴ് നാട്ടിൽ ഖുശ്‌ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി തന്നെയുണ്ട്. ഖുശ്‌ബു വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനും നടനുമായ സുന്ദറിനെയാണ്. വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു. അവന്ദിക അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്.

തന്റെ ആദ്യ കാല ജീവിതത്തെ കുറിച്ച് താരം കഴിഞ്ഞ ദിവസം മനസ്സ് തുറന്നിരുന്നു. ഇതാണ് ഇപ്പോൾ വലിയ വാർത്ത പ്രാധാന്യം നേടുന്നത്. ഒരു മുസ്ലിം കുടുംബത്തിൽ മുംബൈയിൽ ആയിരുന്നു ഖുശ്ബുവിന്റെ ജനനം. നഖത് ഖാന്‍ എന്നായിരുന്നു യാഥാര്‍ത്ഥ പേരെന്നും അതിന്റെ അര്‍ഥമാണ് ഖുശ്ബു എന്നും താരം പറയുന്നു. തെന്നിന്ത്യന്‍ സിനിമയിലേക്ക് താന്‍ വരുമെന്ന് കരുതിയിരുന്നില്ല. ചെറിയ വയസില്‍ തന്നെ അഭിനയിച്ചിരുന്നതിനാല്‍ വേറെയൊന്നും ചെയ്യാന്‍ അവസരവും കിട്ടിയിരുന്നില്ല.

എട്ടാം ക്ലാസില്‍ തന്റെ പഠിപ്പ് അവസാനിപ്പിച്ചുവെന്നും എല്ലാ കാലത്തും വിദ്യാഭ്യാസം പ്രധാനമാണെന്ന് ഞാന്‍ പറയുമെന്നും താരം പറഞ്ഞു. ഹിന്ദിയിൽ ബാലതാരമായി എത്തിയ ഖുശ്‌ബു തുടർന്ന് നായികയായി ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം നടത്തി എങ്കിൽ കൂടിയും ചിത്രങ്ങൾ എല്ലാം പരാജയം ആയി. അങ്ങനെ ആണ് താരം തെന്നിന്ത്യൻ സിനിമ ലോകത്തേക്ക് എത്തുന്നത്.

എന്നാൽ തന്നോട് അടുപ്പം ഉള്ളവർ അടക്കം ചോദിച്ചത് നീ എന്തിനാണ് ബോളിവുഡ് നിന്നും അതിന്റെ താഴെ ഉള്ള സൗത്ത് ഇന്ത്യയിലെ ക്ക് പോകുന്നത് എന്നായിരുന്നു. കാരണം അന്ന് തെന്നിന്ത്യൻ സിനിമ ലോകത്തു നിന്നും ജയപ്രഭയും ഭാനുപ്രിയയും ശ്രീദേവിയും ബോളിവുഡിലേക്ക് വരുന്ന കാലം ആയിരുന്നു. എന്നാൽ ഞാൻ ബോളിവുഡ് ഉപേക്ഷിച്ചു തെന്നിന്ത്യൻ സിനിമയിലേക്ക് വന്നു. അത് എന്നെ സംബന്ധിച്ചിടത്തോളം അത് നന്നായി.

പക്ഷെ പിന്തിരിപ്പിക്കാനായിരുന്നു കൂടുതല്‍ പേരും ഉണ്ടായിരുന്നത്. അതില്‍ പ്രധാനി എന്റെ പിതാവായിരുന്നു. ഒരു തരത്തിലും പിതാവ് പിന്തുണ തന്നിട്ടില്ല. അദ്ദേഹത്തെ കണ്ടിട്ട് തന്നെ മുപ്പത് വര്‍ഷത്തോളമായി. അച്ഛന്‍ വീട്ടില്‍ നിന്നും വേറെ എങ്ങോട്ടോ പോയി. അതിന് ശേഷം യാതൊരു വിവരവുമില്ല. ഇത്രയും കാലം അച്ഛനെ കാണാതെ ഇരുന്നതില്‍ തനിക്ക് യാതൊരു വിഷമവുമില്ല. ഞാന്‍ സന്തോഷവതിയാണ്. അദ്ദേഹത്തിന് ആകെ വേണ്ടത് പണം മാത്രമായിരുന്നു. എന്ത് സിനിമ ചെയ്യുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു. പണം വീട്ടിലേക്ക് വരണം എന്നതായിരുന്നു പ്രധാനമെന്നും താരം വ്യക്തമാക്കി.

News Desk

Recent Posts

വിഷ്ണു ഉണികൃഷ്ണൻ- ബിബിൻ ജോർജ് ചിത്രം “അപൂർവ പുത്രന്മാർ” ഫസ്റ്റ് ലുക്ക്

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…

3 days ago

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സ്താനാർത്തി ശ്രീക്കുട്ടൻ’ ടീസർ പുറത്ത്

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…

3 days ago

തെലുങ്ക് പ്രേക്ഷകരുമായി ദൈവികമായ ബന്ധം; ലക്കി ഭാസ്‌കറിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ സംസാരിച്ച് ദുൽഖർ സൽമാൻ

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…

3 days ago

സാധാരണക്കാരനായ ബാങ്ക് ക്ലാർക്കിൻ്റെ കഥ പറയുന്ന ലക്കി ഭാസ്കർ 4 ദിനത്തിൽ വാരിയ ആഗോള കലക്ഷൻ 55 കോടി 40 ലക്ഷം

ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…

3 days ago

സൂര്യ- ശിവ ചിത്രം കങ്കുവയിലെ “തലൈവനെ” ലിറിക് വീഡിയോ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…

1 week ago

ലക്കി ഭാസ്കറിന് തെലുങ്കാനയിലും ആന്ധ്രയിലും വമ്പൻ ബുക്കിംഗ്; കേരളത്തിലെ സ്ഥിതി ഇങ്ങനെ..!!

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…

1 week ago