കൊച്ചിയിൽ നടിയുടെ കേസിൽ താരത്തിന് അനുകൂലമായി ആദ്യം മൊഴി നൽകുകയും തുടർന്ന് മൊഴി മാറ്റിപ്പറയുകയും ചെയ്ത ആളുകളുടെ സാമ്പത്തിക സ്രോതസുകൾ അടക്കം വീണ്ടും പരിശോധിക്കാൻ പോലീസ് തീരുമാനിച്ചു.
20 സാക്ഷികൾ ആണ് വിചാരണ സമയത്തിൽ കൂറുമാറി പ്രതിഭാഗത്തിന് ഒപ്പം ചേർന്നത്. ഇതിൽ പ്രധാനമായി ഉള്ളത് കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ സാഗർ അതുപോലെ സിനിമ താരങ്ങൾ ആയി ഇടവേള ബാബു സിദ്ധിഖ് ഭാമ ബിന്ദു പണിക്കർ എന്നിവരും ഉൾപ്പെടും.
നേരത്തെ എട്ടാം പ്രതിയായ ദിലീപിന് നടിയോട് ഉള്ള വിദ്വേഷത്തിനും വൈരാഗ്യത്തിനും കാരണം പറഞ്ഞുകൊണ്ട് ഉള്ള മൊഴികൾ ആണ് പിന്നീട് വിചാരണ വേളയിൽ താരങ്ങൾ മാറ്റിപ്പറഞ്ഞത്.
നടിയുടെ സിനിമ അവസരങ്ങൾ ദിലീപ് ഇല്ലാതെയാക്കി അതുപോലെ അമ്മയുടെ റിഹേഴ്‌സൽ ക്യാമ്പിൽ ഉണ്ടായ സംഭവങ്ങൾ തർക്കങ്ങൾ എല്ലാം സംബന്ധിച്ച മൊഴിയാണ് ഭാമ ഇടവേള ബാബു ബിന്ദു പണിക്കർ എന്നിവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകൾ തുടർന്നാണ് ദിലീപ് കേസ് വീണ്ടും ചർച്ച വിഷയവും അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടും കൂടുതൽ മേഖലയിലേക്ക് അന്വേഷണം നടത്തുന്നതും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…