ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിൽ കൂടി മലയാള സിനിമക്ക് ലഭിച്ച നടിയാണ് കൃഷ്ണ പ്രഭ. മികച്ച നടിക്ക് ഒപ്പം നർത്തകി കൂടിയാണ് കൃഷ്ണ പ്രഭ.
നടിയുടെ പുതിയ മേക്ക് ഓവർ ആണ് ആരാധകരെ ഞെട്ടിച്ചത്. മൊട്ട അടിച്ചാണ് നടി തന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. എന്തായിരിക്കും നടി തല മൊട്ട അടിക്കാൻ ഉള്ള കാരണം എന്നുള്ള ആലോചനയിൽ നിൽക്കുമ്പോൾ, നടി തന്നെ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ്.
പുതിയ സിനിമക്ക് വേണ്ടിയോ, മേക്കപ്പ് ചെയ്തതോ അല്ല എന്നാണ് നടി പറയുന്നത്. തല മൊട്ടയടിക്കാനുള്ള കാരണം തിരക്കിയപ്പോൾ കുടുംബസമേതം തിരുപ്പതി ദര്‍ശനത്തിന് പോയപ്പോഴാണ് താരം തന്റെ മുടി കളഞ്ഞതെന്ന് ആരാധകർ അറിയുന്നത്. “നേര്‍ച്ചയൊന്നുമില്ല. എല്ലാ വര്‍ഷവും തിരുപ്പതിയില്‍ പോകാറുണ്ട്. ഭഗവാന്റെ കൃപകൊണ്ട് എല്ലാ അനുഗ്രഹവുമുണ്ട്. ജെയ്‌നിക ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ നന്നായി പോകുന്നു. ദൈവാനുഗ്രഹത്തില്‍ അഭിനയരംഗത്തും പ്രോഗ്രാമുകളും എല്ലാം നന്നായി ലഭിക്കുന്നുണ്ട്” കൃഷ്ണപ്രഭ പറയുന്നു.
എല്ലാ വർഷവും തിരുപ്പതിയിൽ സന്ദർശനം നടത്താറുണ്ട് എന്നും എന്നാൽ ആദ്യമായി ആണ് താൻ തല മൊട്ട അടിക്കുന്നത് എന്നും നല്ല ഭയം ഉണ്ടായിരുന്നു എന്നും നടി പറയുന്നു. ചേട്ടൻ എല്ലാ വർഷവും മൊട്ട അടിക്കാറുണ്ട് എന്നും കഴിഞ്ഞ വർഷം അമ്മയും അടിച്ചു എന്നും ഈ വർഷം തങ്ങൾ മൂന്ന് പേരും തല മൊട്ട അടിച്ചു എന്ന് കൃഷ്ണ പ്രഭ പറയുന്നു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…