മലയാള സിനിമയിൽ അറിയപ്പെടുന്ന നടിയും മോഡലുമാണ് ലെന. ലെന കുമാർ ലെന അഭിലാഷ് എന്നും അറിയപ്പെടുന്നു. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം ഒരു ചെറു പുഞ്ചിരി വർണ്ണക്കാഴ്ചകൾ സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു.
മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. 2011 ൽ പുറത്തിറങ്ങിയ ട്രാഫിക്ക് എന്ന ചിത്രത്തിൽ റഹ്മാന്റെ ഭാര്യയുടെ വേഷത്തിൽ എത്തിയത് ആണ് ലെന എന്ന താരത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിവായത്.
പ്രജ്യോതി നികേതൻ എന്ന പുതുക്കാടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ ബിരുദ പഠനം ചെയ്യുന്ന സമയത്ത് രണ്ടാം ഭാവം എന്ന സിനിമയിൽ അഭിനയിച്ചു. രണ്ടാം ഭാവത്തിലെ അഭിനയത്തിനു ശേഷം മനഃശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദം കരസ്ഥമാക്കിയ ശേഷം മുംബൈയിലെ ഒരു ആശുപത്രിയിൽ മനഃശാസ്ത്ര വിഭാഗത്തിൽ ജോലി നോക്കി 2004 ജനുവരി 16 നു പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ വിവാഹം ചെയ്തു.
എന്നാൽ പിന്നീട് ഇരുവരും വിവാഹ മോചനം നേടി. നടി ലെനയുടെ പഴയൊരു അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ചില പ്രശ്‌നങ്ങൾ താൻ ജീവിതത്തിൽ നേരിട്ടിട്ടുണ്ടെന്ന് ലെന പറയുന്നു. “മിക്കപ്പോഴും യുവാക്കളുടെ എനർജി ലെവൽ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്.
12 മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള മിസിഡ് കോൾസ് എല്ലാം.. മിസിഡ് കോൾസ് ആണെങ്കിൽ പോട്ടേ.. എന്നുവെച്ചാൽ ഇതിങ്ങനെ റിങ് ചെയ്‌തോണ്ടിരിക്കും ആ സമയത്തെ ഫോൺ കോൾസ് ശല്യം ഒഴിവാക്കാനായി രാത്രി പത്ത് മണി കഴിഞ്ഞാൽ സൈലന്റ് ആക്കിവയ്ക്കുമെന്നും ലെന ഈ അഭിമുഖത്തിൽ പറയുന്നുണ്ട്.
പഠിക്കുന്നതിനിടക്ക് നാടക ട്രൂപ്പ് തുടങ്ങാനായി പദ്ധതിയിട്ടിരുന്ന ലെനയെ പ്രിൻസിപ്പലാണ് സംവിധായകൻ ജയരാജിനെ പരിചയപ്പെടുത്തുന്നത്.
ജയരാജിന്റെ സ്നേഹം കരുണം ശാന്തം എന്നീ സിനിമകളിൽ അഭിനയച്ച ശേഷം സത്യൻ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലും അഭിനയിച്ചു.
മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ അഭിനയിച്ചു.
പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു. മലയാള സിനിമയിൽ ഏത് വേഷവും ചെയ്യാൻ കെൽപ്പുള്ള നടികൂടി ആണ് ലെന. മേക്കോവർ കൊണ്ട് എന്ന് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ലെന മികച്ച അഭിനേതാവ് കൂടി ആണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…