2009 ൽ പുറത്തിറങ്ങിയ പാലേരി മാണിക്യം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് മൈഥിലി. രഞ്ജിത് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക ആയി കരിയർ ആരംഭിക്കാൻ കഴിഞ്ഞു എന്നുള്ള ഭാഗ്യം ലഭിച്ച താരം കൂടിയാണ് മൈഥിലി. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.
സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിൽ കൂടി മികച്ച സഹ നടിക്കുള്ള അവാർഡ് അടക്കം നേടിയ താരം അഭിനയ ലോകത്തിൽ തന്റെ മികവുള്ള പ്രകടനം കാഴ്ച വെച്ച താരം കൂടിയാണ്. തുടർന്ന് നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മഹാമോഹിനി, മാറ്റിനി, നാടോടി മന്നൻ, വേദി വഴിപാട്, ലോഹം, മേരാ നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
പത്തനംതിട്ട കോന്നിയിൽ ആയിരുന്നു മൈഥിലിയുടെ ജനനം. തുടർന്ന് താരം കോന്നിയിൽ ഒരു ലോക്കൽ ചാനലിൽ അവതാരക ആയും പ്രവർത്തിച്ചിട്ടുണ്ട്. അഭിനയ ലോകത്തിൽ വലിയ ഒരു ജനശ്രദ്ധ നേടിയെടുക്കാൻ താരം കഴിഞ്ഞില്ല എന്ന് വേണം പറയാൻ.
തുടർന്ന് തന്റെ മുപ്പത്തിനാലാം വയസിൽ താരം കൊച്ചി സ്വദേശി സമ്പത്തിനെ വിവാഹം കഴിക്കുക ആയിരുന്നു. 2022 ഏപ്രിൽ 28 നു ആയിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് താരം വിവാഹം കഴിക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. ഇപ്പോൾ അഞ്ചുമാസം ഗർഭിണി ആയിരിക്കുന്ന താരം തന്റെ പുതിയ വിശേഷങ്ങളും ഭർത്താവിനെ കുറിച്ചും സിനിമയിലേക്ക് വീണ്ടും തിരിച്ചുവരാൻ ഭർത്താവ് സമ്മതിച്ചപ്പോൾ കിട്ടിയ ആ പണിയെ കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ്.
കൊടൈക്കനിൽ വെച്ചാണ് താൻ സമ്പത്തിനെ കാണുന്നതും പരിചയപ്പെടുന്നതും. ആദ്യം സമ്പത്താണ് പ്രണയം പറയുന്നത്. ഒരു ഡെസ്റ്റിനേഷൻ വിവാഹം നടത്തണം എന്നുള്ള ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു. പിന്നെ എല്ലാവര്ക്കും പങ്കെടുക്കാൻ ഉള്ള ബുദ്ധിമുട്ടൊക്കെ ഓർത്തപ്പോൾ വേണ്ട എന്ന് വെക്കുക ആയിരുന്നു.
ഞാൻ കൊടൈക്കനാലിൽ സ്ഥലം മേടിക്കാൻ പോയപ്പോൾ ആയിരുന്നു സമ്പത്തിനെ കണ്ടുമുട്ടുന്നത്. ശാരീരികമായും മാനസികമായും ഗർഭിണി ആയ ശേഷം നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ചില സാധനങ്ങൾ കഴിക്കാൻ ഇപ്പോൾ ആഗ്രഹം കൂടുതൽ ആണ്. മരത്തിന്റെ മുകളിൽ കയറ്റി സമ്പത്തിനെ കൊണ്ട് ചെറിപ്പഴം ഒക്കെ പറിപ്പിച്ചു.
ഞാൻ ഗർഭിണി ആയതോടെ സമ്പത്തും ഭയങ്കര കെയറിങ് ആണ്. അപ്രതീക്ഷിതമായി വന്ന അഥിതിയാണ് കുഞ്ഞു. ഗർഭിണി ആയിട്ട് അഞ്ചു മാസങ്ങൾ ആയി. ഇതൊരു ഗോൾഡൻ പിരീഡായി ആണ് കാണുന്നത്. ശരിക്കും ഞാൻ ഇതിനു പ്രെപ്പയർ ആയിരുന്നില്ല. ഇപ്പോൾ ഗർഭിണി ആയതിന്റെ പേരിൽ ആരും എന്നെ അങ്ങനെ ഉപദേശിക്കുന്നത് ഒന്നുമില്ല.
ഞാൻ ആഗ്രഹിച്ചപോലെയുള്ള ഒരു ജീവിതമാണ് കിട്ടിയത്. വിവാഹ ശേഷവും അഭിനയത്തിൽ തുടരുന്നതിൽ സമ്പത്തിന് എതിർപ്പൊന്നും ഇല്ല. അതിനെ കുറിച്ചുള്ള പ്ലാനിങ് നടക്കുമ്പോൾ ആയിരുന്നു ഇങ്ങനെ ഒരു പണി വന്നത്. മൈഥിലി ചിരിച്ചുകൊണ്ട് പറയുന്നു..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…