ഓജോ ബോർഡ് കളിച്ച് പ്രേതത്തെ വിളിച്ചു വരുത്തിയ മോനിഷയും അമ്മയും..!!

2,213

ആദ്യ സിനിമയിൽ കൂടി തന്നെ തന്റെ പ്രതിഭ തെളിയിച്ച താരം ആണ് മോനിഷ ഉണ്ണി. മലയാളത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ മോനിഷ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. 1986 ൽ ആദ്യമായി അഭിനയ ലോകത്തിൽ എത്തിയ താരം അഭിനയിച്ചത് നഖക്ഷതങ്ങൾ എന്ന ചിത്രത്തിൽ ആയിരുന്നു.

ഈ ചിത്രത്തിൽ കൂടി തന്നെ മികച്ച നടിക്കുള്ള ദേശിയ അവാർഡ് നേടുമ്പോൾ മോനിഷയുടെ പ്രായം വെറും പതിനഞ്ച് വയസ്സ് മാത്രം ആയിരുന്നു. ഇരുപത്തിയൊന്നാം വയസിൽ ഒരു അപകടത്തിൽ കൂടി മോനിഷ ലോകത്തിൽ നിന്നും തന്നെ വിട പറയുകയും ചെയ്തു. എം ടി വാസുദേവൻ നായർ ആണ് മോനിഷയെ അഭിനയ ലോകത്തിലേക്ക് കൊണ്ട് വരുന്നത്.

അദ്ദേഹം കുടുംബ സുഹൃത്ത് ആയിരുന്നു. മോഹൻലാൽ , സുരേഷ് ഗോപി അടക്കമുള്ള താരങ്ങൾക്ക് ഒപ്പം അഭിനയിക്കാൻ മോനിഷക്ക് കഴിഞ്ഞിരുന്നു. ചെപ്പടി വിദ്യ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിന് ഇടയിൽ മോനിഷയും നർത്തകി കൂടിയായ അമ്മ ശ്രീദേവിയും സഞ്ചരിച്ച കാർ ബസുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.

അമ്മക്ക് നിസാര പരിക്കുകൾ ഉണ്ടായി ഉള്ളൂ എങ്കിൽ കൂടിയും മോനിഷയുടെ തലച്ചോറിന് പരുക്കേറ്റ് സംഭവ സ്ഥലത്ത് വെച്ചു തന്നെ ജീവൻ പോകുന്നു. ഇപ്പോഴിതാ അമ്മ ശ്രീദേവി മകളെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത് താനും മകളും ചേർന്ന് ഓജോ ബോർഡ് എല്ലാം കളിക്കുമായിരുന്നു എന്നാണ് ശ്രീദേവി പറയുന്നത്.

മോനിഷ ചെയ്യുമ്പോൾ ബോർഡുകളിൽ അക്ഷരങ്ങൾ ഒക്കെ നീങ്ങുമായിരുന്നു എന്നും എന്നാൽ അതിൽ എത്രമാത്രം സത്യം ഉണ്ടെന്ന് തനിക്ക് അറിയില്ല എന്നും ശ്രീദേവി പറയുന്നു.

You might also like