ഇന്ത്യൻ ക്രിക്കറ്റിലെ ഓഫ് സൈഡ് രാജാവ് ആയിരുന്നു ബംഗാൾ കടുവ എന്ന് വിളിക്കുന്ന സൗരവ് ഗാംഗുലി. ഇന്ത്യൻ ക്രിക്കറ്റ് ഇന്ന് എന്തൊക്കെ നേടിയിട്ടുണ്ടോ അതിന്റെ എല്ലാം അടിത്തറ പാകിയതും വളർത്തി കൊണ്ട് വന്നതും സൗരവിന്റെ കീഴിലായിരുന്നു.
അഴിമതിയിൽ മുങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിൽ തകർന്നു പോയപ്പോൾ ദാദയും കൂട്ടരും ഒന്നേ എന്ന് തുടങ്ങിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കളിയിൽ പുത്തൻ വഴിവെട്ടൽ നടത്തിയ ആൾ കൂടിയാണ് ഗാംഗുലി.
ഇന്ത്യൻ പിച്ചുകളിൽ ഗർജിക്കുന്ന സിംഹമായി മാറുന്ന ഇന്ത്യൻ ക്രിക്കറ്റിനെ വിദേശ മണ്ണിൽ ചങ്കൂറ്റത്തോടെ പോരാടാനുള്ള വീര്യത്തിന്റെ തുടക്കക്കാരൻ കൂടിയായിരുന്നു ദാദ എന്ന് സഹ കളിക്കാർ സ്നേഹത്തോടെ വിളിക്കുന്ന സൗരവ് ഗാംഗുലി.
കളിക്കളത്തിൽ രാജാവായി വാഴുമ്പോഴും പ്രണയ ഗോസ്സിപ് കോളങ്ങളിൽ ഇടം നേടിയ ആൾ കൂടിയാണ് സൗരവ്. സൗരവ് ഗാംഗുലിയുമായി പ്രണയം അന്ന് അന്താരാഷ്ട്ര തലത്തിൽ ചർച്ച ആയിരുന്നു. വിവാദങ്ങൾ ഉണ്ടാക്കി തളർത്തിയാൽ പോരാളിയുടെ ആർജവം കുറയുമല്ലോ.
എന്നാൽ ശരിക്കും എന്തായിരുന്നു ആ പ്രണയത്തിൽ സംഭവിച്ചത്..? വിവാഹം വരെ എത്തിയതിന് ശേഷം ആയിരുന്നു ആ ബന്ധം പെട്ടന്ന് തകർന്നു വീഴുന്നത്. സൗരവിന്റെ പ്രണയം അന്നത്തെ ആരെയും മയക്കുന്ന സൗന്ദര്യമുള്ള നഗ്മയുമായി ആയിരുന്നു.
തെന്നിന്ത്യൻ ഭാഷകളിൽ ഒരുകാലത്തെ സൂപ്പർ നായികയായി വിലസിയ ആളാണ് നഗ്മ. മലയാളം , തമിഴ് , തെലുങ്ക് , കന്നഡ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ ബാഷയും അതുപോലെ പ്രഭുദേവക്കൊപ്പമുള്ള ചിത്രങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു.
ഇന്ന് കൂടുതലും ഭോജ്പുരി ചിത്രങ്ങൾ ചെയ്യുന്ന നഗ്മ അഭിനയ ലോകത്തിൽ എത്തുന്നത് പതിനഞ്ചാം വയസിൽ ബോളിവുഡ് ചിത്രം ബാഗിയിൽ കൂടിയായിരുന്നു. സൽമാൻ ഖാൻ ആയിരുന്നു ഈ ചിത്രത്തിൽ നായകൻ.
1990 ൽ ആയിരുന്നു ഈ സിനിമ എത്തുന്നത്. തുടർന്നു തമിഴിൽ ചേക്കേറിയ നഗ്മ 1997 വരെ തമിഴകത്തിൽ സൂപ്പർ നായികയായി തുടർന്നു. തമിഴ് സിനിമകളിൽ നഗ്മ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു സൗരവ് ഗാംഗുലിയുമായി ഉള്ള പ്രണയം.
ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ അടക്കം ചിത്രങ്ങൾ പലതും പുറത്തു വന്നു എങ്കിൽ കൂടിയും ഇരുവരും തങ്ങളുടെ പ്രണയം ഒരിക്കൽ പോലും സമ്മതിച്ചിട്ടില്ല. ചെന്നൈയിൽ ഇരുവരും ഒന്നിച്ചുള്ള ക്ഷേത്ര ദർശനങ്ങൾ പോലും അന്ന് വലിയ വാർത്ത ആയിരുന്നു.
ഗാംഗുലിയും നഗ്മയും ഒന്നിച്ചു അമ്പലത്തിൽ അടക്കമെത്തിയതോടെ കടുത്ത പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ പടർന്നത്. ഇരുവരും തമ്മിലുള്ള പ്രണയം രണ്ടു വർഷത്തോളം ശക്തമായി നിന്നു. എന്നാൽ പെട്ടന്ന് ആയിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗാംഗുലി മറ്റൊരു വിവാഹം കഴിക്കുന്നത്.
നർത്തകി ആയ ഡോണ ആയിരുന്നു ഗാംഗുലിയുടെ ഭാര്യ ആയി എത്തുന്നത്. ഇതോടെ എങ്ങനെ നഗ്മ ഗാംഗുലി പ്രണയം തകർന്നു എന്നുള്ള ചിന്തയിൽ ആയിരുന്നു അന്നത്തെ ഗോസിപ്പ് കോളങ്ങൾ. ദാദയുടെ വിവാഹ ശേഷം നഗ്മ യാതൊരു പരസ്യ പ്രസ്താവനയും നടത്തിയില്ല.
എന്നാൽ വലിയ കുടുംബ മഹിമയുള്ള ഗാംഗുലിയുടെ കുടുംബത്തിൽ നിന്നുമുള്ള കടുത്ത എതിർപ്പാണ് വിവാഹ ത്തിൽ നിന്നും പിന്മാറാനുള്ള കാരണം എന്ന് പിന്നീട് വാർത്ത ആയി. എന്നാൽ ആ പ്രണയം തകർന്നതോടെ എന്നറിയില്ല നഗ്മ 44 വയസിലും വിവാഹിതയാകാതെ ജീവിതം തുടരുകയാണ്.
നഗ്മ ഒരിക്കൽ പോലും തന്റെ പ്രണയം സമ്മതിച്ചില്ല എങ്കിൽ കൂടിയും ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു. ഒരു വ്യക്തി എന്ന നിലയിൽ ആർക്കും എന്തും പറയാം.
എന്നാൽ സത്യത്തെ തള്ളിപ്പറയാൻ ആർക്കും കഴിയില്ല. ഒരാളുടെ താല്പര്യത്തെ ബാധിക്കുന്ന തരത്തിൽ ആകരുത് ഒന്നും. ആർക്കും ബാധ്യത ആകാതെ സന്തോഷത്തോടെ ഇരിക്കാൻ ആണ് ശ്രമിക്കേണ്ടത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…