വിവാഹ ജീവിതം നരകമായിരുന്നു; ആഗ്രഹിച്ചതും ഇഷ്ടപ്പെട്ടതും ഒന്നും നടന്നില്ല; നേടിയത് ഇതുമാത്രം; നളിനി..!!

ഒരുകാലത്ത് മോഹൻലാലിനും മമ്മൂട്ടിക്കൊപ്പം എല്ലാം തിളങ്ങിയ താരം ആയിരുന്നു നളിനി. അഗ്നിശരം എന്ന ചിത്രത്തിൽ ജയന്റെ സഹോദരിയുടെ വേഷത്തിൽ ആണ് നളിനി എന്ന താരം ശ്രദ്ധ നേടുന്നത്. മോഹൻ സംവിധാനം ചെയ്ത ഇടവേള എന്ന ചിത്രത്തിൽ കൂടി ആയിരുന്നു താരം ആദ്യമായി നായിക നായികാനിരയിലേക്ക് എത്തുന്നത്. ഈ ചിത്രത്തിൽ കൂടി റാണി എന്ന യഥാർത്ഥ പേരുമാറ്റി നളിനി എന്ന പേരും താരം സ്വീകരിച്ചു. തുടർന്ന് താരം തമിഴിലും തെലുങ്കിലും കന്നടയിലും ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചു.

അന്യ ഭാഷയിൽ മാർക്കറ്റിടിഞ്ഞതോടെ വീണ്ടും മലയാളത്തിലേക്ക്‌. വാർത്ത, ആവനാഴി, ഒരു യുഗസന്ധ്യ, ഭൂമിയിലെ രാജാക്കന്മാർ, അടിമകൾ ഉടമകൾ, നിയമം എന്തുചെയ്യും തുടങ്ങി കുറേ ചിത്രങ്ങൾ. 1987ൽ തമിഴ് നടൻ രാമരാജൻ വിവാഹം ചെയ്തു അഭിനയ രംഗത്തോട് താത്കാലികമായി വിട. രാമരാജനുമായി തെറ്റിപ്പിരിഞ്ഞു 2000ത്തിൽ വീണ്ടും അഭിനയ രംഗത്തേക്ക് രണ്ടാം വരവിൽ കൂടുതലും നെഗറ്റീവ് റോളുകൾ. ടിവി സീരിയൽ രംഗത്തും സജീവം.

ഇപ്പോൾ കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആണ് തരാം തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. ഇടവേളയെന്ന ചിത്രത്തിന്റെ നിർമാതാവായ ഡേവിഡ് കാച്ചിറപ്പിള്ളിയായിരുന്നു റാണിയെ നളിനിയാക്കിയത്. അദ്ദേഹമാണ് തന്റെ പേര് മാറ്റിയതെന്ന് താരം പറയുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും താരം സംസാരിച്ചിരുന്നു. വിവാഹ ജീവിതത്തിലെ താളപ്പിഴകളെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയായിരുന്നു. വിവാഹജീവിതം ശാപമായിരുന്നു. അതിൽ കുറ്റബോധമുണ്ട്. നടൻ രാമരാജനെയായിരുന്നു നളിനി വിവാഹം ചെയ്തത്. ജീവിതത്തിന്റെ അവസാനമാണ് വിവാഹമെന്നായിരുന്നു കരുതിയത്. ഒരുപാട് സന്തോഷം ലഭിക്കുമെന്നായിരുന്നു കരുതിയത്.

എന്നാൽ സ്വപനം കണ്ടത് പോലെയുള്ളൊരു ജീവിതമായിരുന്നില്ല താരത്തെ കാത്തിരുന്നത്. തമിഴിൽ കുറേ സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്ന് താരം പറയുന്നു. അതിന് ശേഷമായാണ് അദ്ദേഹവുമായി പ്രണയത്തിലായത്. പിന്നീട് അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹ ജീവിതം തുടങ്ങി വൈകാതെ തന്നെ തങ്ങൾ വേർപിരിയുകയായിരുന്നുവെന്നും താരം പറയുന്നു.

വിവാഹ ജീവിതത്തിൽ ഉണ്ടായ ആകെ ഉള്ള സന്തോഷം തന്റെ മക്കൾ ആണെന്ന് താരം പറയുന്നു. ഇരട്ട കുട്ടികൾ ആയിരുന്നു നളിനിക്ക് ജനിച്ചത്. വിവാഹ ജീവിതം ദുരിതമയത്തിൽ അവസാനിപ്പിച്ചപ്പോൾ മക്കൾ ആണ് വീണ്ടും അഭിനയ ലോകത്തിലേക്ക് തിരിച്ചു വരണം എന്ന് നിർബന്ധം പിടിച്ചത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago