മലയാള സിനിമയിലെ യുവ നടിമാരിൽ തിരക്കേറിയ ഒരാൾ ആണ് നമിത പ്രമോദ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷത്തിൽ കൂടിയാണ് നമിത അഭിനയ ലോകത്ത് എത്തുന്നത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയിത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയത് ആണ് നമിതയുടെ ആദ്യ നായിക വേഷം. ദിലീപ് നായികയായി സൗണ്ട് തോമ, വില്ലാളി വീരൻ, ചന്ദ്രേട്ടൻ എവിടെയാ, കമ്മര സംഭവം
എന്നീ ചിത്രങ്ങളിലും നമിത നായികയായി എത്തിയിട്ടുണ്ട്. എന്നാൽ ട്രാഫിക് എന്ന ചിത്രത്തിൽ കൂടി ആണ് നമിത സിനിമയിലേക്ക് എത്തുന്നത്.
കുഞ്ചാക്കോ ബോബന്റെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിൽ കൂടി ആണ് താരം ശ്രദ്ധ നേടുന്നത്. താൻ സിനിമ തിരഞ്ഞെടുക്കുന്നതിൽ ഉള്ള രീതികൾ ഇങ്ങെനെ ഒക്കെ ആണെന്ന് ആണ് നമിത പറയുന്നത്. എന്താണ് നേരത്തെ പോലെ സജീവമായി അഭിനയ ലോകത്തിൽ കാണുന്നില്ലല്ലോ എന്നാണ് അവതാരക ചോദിച്ചത്.
അങ്ങനെ ഇപ്പോഴും സിനിമ ചെയ്യുന്ന ആൾ അല്ല താൻ. തനിക്ക് സിനിമ ചെയ്യണമെന്ന് തോന്നുമ്പോൾ ആണ് ചെയ്യുന്നത്. ചുമ്മാ ഒരു സിനിമ ചെയ്തിട്ട് കാര്യമില്ലല്ലോ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നമിതാ പ്രമോദ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് വൈറലാവുന്നത്. തന്റെ വീടിന്റെ ഗൃഹപ്രവേശന ദിനത്തിലെ സന്തോഷമുഹൂർത്തങ്ങൾ കോർത്തിണക്കിയ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂണിലാണ് പുതിയ അപ്പാർട്ട്മെന്റിലേക്ക് നമിതയും കുടുംബവും താമസം മാറുന്നത്. ഇപ്പോഴിതാ ഗൃഹപ്രവേശന ദിനത്തിലെ സന്തോഷ മുഹൂർത്തങ്ങൾ ഓർത്തെടുക്കുകയാണ് താരം. ഞാൻ വ്യക്തമായി ഓർക്കുന്ന ദിവസം. ഉല്ലാസകരമായ ഓർമകളോടെ ഞങ്ങളീ ദിവസത്തെ കുറിച്ച് ഓർക്കുന്നു.
എന്റെ മുഖഭാവത്തോട് ക്ഷമിക്കുക ഞാനൽപ്പം ആവേശഭരിതയായിരുന്നു എന്നും നമിത കുറിക്കുന്നു. അതേ സമയം വെള്ള നിറത്തിന് പ്രാധാന്യം നൽകികൊണ്ട് മിനിമലിസ്റ്റിക് സിമ്പിൾ ഡിസൈനിൽ ആണ് വീടിന്റെ അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. വീടിന്റെ നിരവധി ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിൽ നടിയുടെ അടുത്ത ബന്ധുക്കളും ഉണ്ട്. കേരള സാരിയിൽ സുന്ദരിയായിട്ടാണ് വീഡിയോയിൽ നമിത പ്രത്യക്ഷപ്പെട്ടത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…