മലയാളത്തിൽ ഏറെ മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള രണ്ടു നായികമാർ ആനിയും നവ്യ നായരും. വിവാഹ ശേഷം ഇരുവരും അഭിനയ ലോകത്തിൽ നിന്നും താൽക്കാലിമായി വിട പറഞ്ഞു എങ്കിൽ കൂടിയും നവ്യ റിയാലിറ്റി ഷോയിലും നൃത്ത വേദികളിലും തിരക്കേറിയ താരം ആണ്.
അതുപോലെ തന്നെ ആനി കറുത്ത ടിവിയിലെ ആനീസ് കിച്ചൻ എന്ന പരിപാടിയിൽ കൂടി സജീവം ആണ്. ഇവരും ആനീസ് കിച്ചൻ എന്ന പരിപാടിയിൽ കൂടി കണ്ടു മുട്ടിയ സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പഴയ ഫോട്ടോകൾ മറ്റും ലൈക്ക് അടിച്ചു കുത്തിപ്പൊക്കുന്ന സാമൂഹിക മാധ്യമത്തിൽ ഇപ്പോൾ പഴയ വിഡിയോകൾ ആണ് വീണ്ടും എത്തിയിരിക്കുന്നത്.
നവ്യ നായർ ആനിസ് കിച്ചണിൽ എത്തിയപ്പോൾ ആണ് നന്നായി കുക്കിങ് ചെയ്യുന്നവർ ആണ് നല്ല വീട്ടമ്മ എന്ന് ആനി പറഞ്ഞത്. എന്നാൽ ആനിയുടെ ഈ വാക്കുകൾ ആണ് നവ്യയെ ചൊടിപ്പിച്ചത്. എന്നാൽ അതിന് നവ്യ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ.
‘സ്ത്രീകൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങളുണ്ട് വെബ് സീരീസുകൾ സ്ത്രീകൾ ചെയ്യില്ലായെന്ന കരുതിയ എന്തേലും കാര്യങ്ങളാണ് നടക്കുന്നത്. സ്ത്രീകൾ കുക്ക് ചെയ്യണ്ട എന്നല്ല എന്റെ മകനോടും ഞാൻ പറയും ചെയ്യാൻ അല്ലാതെ സ്ത്രീക്ക് മാത്രമായ ജോലി അല്ല കുക്കിങ്. ഇപ്പോൾ ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമാണ് ചേച്ചിക്ക് അത് ചെയ്യാം. മറ്റൊരു പെൺകുട്ടിക്ക് അത് ചെയ്യാൻ താല്പര്യമില്ലെങ്കിൽ അവൾക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകൂ..
അവൾ അത് തന്നെ ചെയ്യണമെന്ന വാശിപാടില്ല. ഒരു ആണും പെണ്ണും തമ്മിലുള്ള വേർതിരിവ് ഒന്നും അതിന് പാടില്ല.. കുക്കിംഗ് ഇഷ്ടപ്പെട്ടാൽ മാത്രമേ ഒരു നല്ല വീട്ടമ്മ ആവുകയുള്ളോ?? അങ്ങനെയൊന്നുമില്ല..’ നവ്യ ആനിയോട് പറഞ്ഞു.
അതുപോലെ തന്നെ സരയൂ ആനിസ് കിച്ചണിൽ എത്തിയ എപ്പോസിഡും വൈറൽ ആയിരുന്നു. അതിൽ സ്ത്രീ പുരുഷനേക്കാൾ ഒരുപാടു താഴെ നിൽക്കുന്നത് ആണ് തനിക്ക് ഇഷ്ടമെന്ന് സരയൂ പറഞ്ഞിരുന്നു. അത് ശരിയാണ് എന്നാണ് ആനി അന്ന് പറഞ്ഞത്. ഇതിനെതിരെ സോഷ്യൽ മീഡിയ വിമർശനം ഉണ്ടായപ്പോൾ സരയൂ തന്റെ വിശദീകരണം നൽകിയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…