അഭിനയ ലോകത്തിൽ തന്റേതായ ഇടം നേടിയെടുക്കാൻ കഴിഞ്ഞു പൂജിത മേനോന്. അവതാരകയായി എത്തിയ പൂജിത ഇന്ന് സിനിമയിലും സീരിയലിലും തിളങ്ങി നിൽക്കുന്നയാൾ ആണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത എന്റെ കുട്ടികളുടെ അച്ഛൻ എന്ന സീരിയലിൽ നെഗറ്റീവ് ഷെയ്‌ഡുള്ള വേഷം ചെയ്താണ് പൂജിത കുടുംബ പ്രേക്ഷകരുടെ മനം കവർന്നത്.
ഓർമ്മകൾ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ പൂജിത പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. പ്രണയം, അതിനൊപ്പം വിവാഹം എന്നതിനെ കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ് പൂജിത ഇപ്പോൾ. ജീവിതത്തിൽ വിഷമം തോന്നിയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അത് പിന്നീട് ഓർക്കാൻ നമ്മൾ ഇഷ്ടപ്പെടുന്നില്ല.
അങ്ങനെ ഓർക്കാൻ ശ്രമിച്ചാൽ അതെല്ലാം നമുക്ക് പണികിട്ടിയ നിമിഷങ്ങൾ ആയിരിക്കും. കൂടുതലും നമ്മുടെ ഹൃദയം തകർത്ത കാര്യങ്ങൾ ആയിരിക്കും. എനിക്ക് പ്രണയിക്കാൻ ഇഷ്ടമാണ്. ഒരാൾ പ്രണയിക്കുമ്പോൾ കൂടുതൽ ചെറുപ്പമാകും. നമ്മുടെ ഏറ്റവും നല്ല ഭാഗമാണ് അതിൽ കൂടി കാണിക്കുന്നത്.
ഞാൻ പ്രണയിച്ചിട്ടുണ്ട്. അതിൽ കൂടി പണിയും കിട്ടിയിട്ടുണ്ട്. എന്നാൽ അങ്ങോട്ട് പണിയൊന്നും കൊടുക്കാൻ നിന്നട്ടില്ല. നമ്മൾ പ്രണയിച്ചു നടന്നപ്പോൾ ഉണ്ടായ സന്തോഷവും അതിനു ശേഷം ബ്രെക്കപ്പ് ആയപ്പോൾ ഉണ്ടായ വിഷമവും ഡിപ്രെഷനും എല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട്.
വിവാഹം എന്നാണ് എന്ന് ചോദിച്ചാൽ തനിക്ക് അറിയില്ല എന്ന് പറയേണ്ടി വരും. ഒരു ചെക്കനെ കിട്ടി വല്ലവരോടും കമ്മിറ്റ് ആകണം. പെട്ടന്ന് നമുക്കുണ്ടാകുന്ന ഒരു കണക്ഷൻ ഉണ്ടല്ലോ അത് സിനിമ സ്റ്റൈലിൽ ആകണം.
എന്നാൽ അതൊക്കെ വരുന്നത് നമ്മുടെ സമയം വരുമ്പോൾ ആയിരിക്കും. രണ്ടാളും ഒരുമിച്ചു പോകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്താൽ ഞാൻ റിലേഷൻഷിപ്പിൽ ആണെന്ന് പറയും. ഞാൻ ഇപ്പോൾ സിംഗിൾ ആണെന്ന് പറയാൻ കഴിയില്ല. ഞാനും സ്വയം കമ്മിറ്റഡാണ്.
എനിക്ക് എതിരെ വരുന്ന വിമർശനങ്ങൾ ഞാൻ കൂടുതൽ അവഗണിക്കുകയാണ് പതിവ്. എന്നെ ബാധിക്കുന്ന കമന്റ് ആണെങ്കിൽ ഞാൻ അത് റിപ്പോർട്ട് ചെയ്യും, അല്ലെങ്കിൽ ഡിലീറ്റ് ചെയ്യും. പൂജിത പറയുന്നു
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…