സിനിമയിൽ സ്ത്രീ സമത്വം ഇല്ല എന്നും സിനിമയിലെ വനിത പ്രവർത്തകർക്ക് വണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നും മനസിലാക്കി സിനിമയിലെ വനിതാ പ്രവർത്തകർക്കായി പുതിയ സംഘടന രൂപീകരിക്കുകയും അതിലൂടെ പോരാടുകയും ചെയ്യുന്ന നടിയും നർത്തകിയുമായ റിമ കല്ലിങ്കൽ.
കഴിഞ്ഞ ദിവസം കൊച്ചി ബിനാലെ വേദിയിൽ ആണ് സിനിമ ലോകത്ത് നിന്നും ഇതുവരെയും തനിക്ക് മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായില്ല എന്ന് വെളിപ്പെടുത്തിയത്. എന്നാൽ തന്റെ സഹപ്രവർത്തകക്ക് ഉണ്ടായ സംഭവം തന്നിൽ ഞെട്ടൽ ഉണ്ടാക്കി എന്നും റിമ പറയുന്നു.
റിമ കല്ലിങ്കലിന്റെ വാക്കുകൾ ഇങ്ങനെ,
“എന്നോട് ആരും ഏതെങ്കിലും തരത്തിലുള്ള വഴങ്ങിക്കൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ എന്റെ എട്ട് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ എന്റെ സുഹൃത്തിന് സംഭവിച്ച വളരെ നിര്‍ഭാഗ്യകരമായ ആ കാര്യം എന്നെ തകര്‍ത്തുകളഞ്ഞു. അപ്പോള്‍ എനിക്ക് മനസ്സിലായി ചട്ടക്കൂടില്‍ നിന്ന് പുറത്തുവരേണ്ടതുണ്ടെന്നും എന്താണോ യഥാര്‍ത്ഥ്യത്തില്‍ തോന്നുന്നത് അത് പറയുകയും വേണം.
അന്നത്തെ ആ സംഭവത്തിന്റെ ഞെട്ടല്‍ മാറാന്‍ ഏറെ ദിവസം കഴിഞ്ഞെന്നും പിന്നീടാണ് നമുക്കും സംസാരിക്കാന്‍ സ്ഥലമുണ്ടെന്നും നമ്മളത് നിര്‍ബന്ധമായി ഉപയോഗിക്കുക തന്നെ വേണമെന്നും ഞാൻ എന്ന വ്യക്തി തിരിച്ചറിയുന്നത്.” റിമ കല്ലിങ്കൽ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…