തുടർച്ചയായി അത്തരത്തിലുള്ള സംഭവത്തിൽ മടുപ്പ് തോന്നി; റോമാ സിനിമ വിട്ടുനിൽക്കാനുള്ള കാരണമിത്..!!

നോട്ടുബുക്ക് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് റോമ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള താരം മോഡലിങ്ങിൽ കൂടി ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. ചട്ടമ്പി വേഷങ്ങൾ ചെയ്തു കയ്യടി നേടിയിട്ടുള്ള താരം വിവാദ സാമ്പത്തിക തട്ടിപ്പ് കേസിൽ കുരുങ്ങിയിട്ടുണ്ട്.

ശബരിനാഥ് സാമ്പത്തിക അഴിമതി കേസിൽ പ്രതിയായ ശബരിനാഥിന് ആഭരണം പണം എന്നിവ നൽകി എന്നായിരുന്നു റോമക്കെതിരെയുള്ള ആരോപണം. ആദ്യ ചിത്രം വമ്പൻ വിജയം നേടി എങ്കിൽ കൂടിയും രണ്ടാം ചിത്രം ജൂലൈ 4 പരാജയം ആയി മാറി. അവസരങ്ങൾ കുറഞ്ഞു വന്ന താരം പിന്നീട് അഭിനയ ലോകത്തിൽ നിന്നും അപ്രത്യക്ഷമായി. എന്നാൽ സിനിമ മടുത്താണ് താൻ പിൻവാങ്ങിയത് എന്നാണ് താരം പറയുന്നത്.

എല്ലാം ഒരേ ജനുസിൽപ്പെട്ട അച്ചായത്തി വേഷം പ്രതിനായികയുടെ നിഴലാട്ടമാടുന്ന ഗ്ലാമർ കാമുകി വേഷം തുടങ്ങിയ കഥാപാത്രങ്ങളാണ് എനിക്ക് കൂടുതലായി വന്നുചേരുന്നത്. ഇങ്ങനെ തുടർച്ചയായി ഒരേപോലെയുള്ള വേഷങ്ങൾ തേടിയെത്തിയപ്പോൾ എനിക്ക് ശരിക്കും മടുപ്പ് തോന്നി. അതുകൊണ്ടാണ് സിനിമയിൽ നിന്ന് വിട്ടുനിന്നതെന്നും റോമ പറഞ്ഞു. എന്നാൽ ഇടക്ക് ഡാൻസ് ബാറുകളിലും പബ്ബുകളിലും താരം അടിച്ചുപൊളിക്കുന്നതിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഇതിനിടെ പലരും തന്നെ വിളിച്ചിരുന്നു. മികച്ച ക്രൂവിന് ഒപ്പവും വലിയ സ്റ്റാറിന് ഒപ്പവും ഉള്ള ചിത്രങ്ങൾ. അന്നും ഇന്നും സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ എനിക്ക് ചില ഡിമാന്റുകൾ ഉണ്ട്. എന്നാൽ ഇപ്പോൾ വീണ്ടും അഭിനയത്തിലേക്കുള്ള തിരിച്ചു വരവിന് ഒരുങ്ങിയിരിക്കുന്ന റോമ. തന്റെ വിശേഷങ്ങൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്ന് പറഞ്ഞത്. പ്രവീണ് രാജ് പൂക്കാടൻ എന്ന പുതുമുഖ സംവിധായകന്റെ വെള്ളേപ്പം എന്ന സിനിമയാണ് റോമ അഭിനയിക്കുന്ന പുതിയ ചിത്രം.

News Desk

Recent Posts

ഇന്ത്യൻ ഒടിടി രംഗത് പുതിയ വിപ്ലവമാകാൻ ഗ്ലോപിക്സ്; ലോഗോ ലോഞ്ച് നടന്നത് കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ് നഗരങ്ങളിൽ

ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…

2 days ago

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

2 weeks ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

2 weeks ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

4 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

1 month ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

1 month ago