Categories: Gossips

ഞാൻ ഡിവോഴ്സ് തരില്ല; ദിലീപിനെയും മഞ്ജുവിനെയും പോലെയാകാൻ ഞാൻ ശ്രമിക്കുന്നത്; അയാൾ എന്നോട് പറഞ്ഞു; സാധിക പറയുന്നു..!!

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടം ഉള്ള താരം ആണ് സാധിക വേണുഗോപാൽ. മലയാളത്തിൽ ഏറെ ആരാധകർ ഉള്ള സാധിക മോഡലിംഗ് രംഗത്തും സജീവം ആണ്.

ഒട്ടേറെ കിടിലം ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരം വിവാദങ്ങൾ നോക്കാതെ തനിക്ക് എതിരെ മോശം പറയുന്നവർക്ക് എതിരെ തുറന്നടിക്കാറുണ്ട്.

കരിയർ ഭയന്ന് ആണ് പലരും ഇതുപോലെ ഉള്ള മോശം അനുഭവങ്ങൾക്ക് എതിരെ മൗനം പാലിക്കുന്നത് എങ്കിൽ കൂടിയും താൻ ബോൾഡ് ആയി മറുപടി നൽകിയത് കൊണ്ട് ഇതുവരെ മാറ്റിനിർത്താൻ ഒന്നും ഉണ്ടായിട്ടില്ല എന്ന് പറയുന്ന സാധിക മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച സ്വരത്തിൽ നോ എന്ന് പറഞ്ഞാൽ അവിടെ തീരുന്ന പ്രശ്നങ്ങൾ ആണ് ഉള്ളൂ എന്ന് സാധിക പറയുന്നു.

എന്നാൽ ഓൺ സ്ക്രീനിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറുള്ള ആളാണ് താൻ എന്നും സാധിക പറയുന്നു. പട്ടുസാരി എന്ന സീരിയലിൽ കൂടി എത്തിയ സാധിക നാടൻ വേഷം ആയാലും മോഡേൺ വേഷം ആയാലും ഒരുപോലെ തിളങ്ങുന്ന ആൾ കൂടി ആണ്. ഈയിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിൽ വിവാഹമോചനത്തെ കുറിച്ച് സാധിക തുറന്നു പറഞ്ഞിരുന്നു.

താനാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും ആ ബന്ധം വഷളാകുന്നതിനോട് താല്പര്യം ഇല്ലാത്തതു കൊണ്ടാണ് അങ്ങനെ ചിന്തിച്ചതെന്നും സാധിക വെളിപ്പെടുത്തി. രണ്ടു പേരുടെയും ജാതകം ശരിയ്ക്കും ചേരില്ലായിരുന്നു. അതുകൊണ്ട് അത് നോക്കാതെയായിരുന്നു വിവാഹം കഴിച്ചത്. ജാതകം നോക്കാത്തത് കൊണ്ട് നിശ്ചയം നടത്തിയിട്ടില്ല.

ഇപ്പോൾ മറ്റൊരു അഭിമുഖത്തിൽ താൻ വിവാഹ മോചനം പൊരുതി നേടിയത് ആണെന്ന് സാധിക പറയുന്നു.. സാധികയുടെ വാക്കുകൾ ഇങ്ങനെ…

ഞാൻ തീരുമാനം എടുക്കാൻ വല്ലാതെ ലേറ്റ് ആയി എന്നാണ് പറയുന്നത്. കാരണം ഞാൻ വിവാഹം കഴിഞ്ഞു ശരിക്കും പറഞ്ഞാൽ വിവാഹത്തിന് മുമ്പേ തന്നെ എനിക്ക് ഒരു ധാരണ ഉണ്ടായിരുന്നു.

എന്നാൽ എല്ലാവരും ചിന്തിക്കുന്ന പോലെ രണ്ടുസ്ഥലങ്ങളിൽ നിന്നതുകൊണ്ടാകാം പ്രശ്‌നങ്ങൾ എന്നാണ് കരുതിയത്. തീർച്ചയായും നൂറു ശതമാനം ഞാൻ എടുത്ത തീരുമാനം ആയിരുന്നു ആ വിവാഹം. ആ തീരുമാനത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും എന്റെ തലയിൽ തന്നെ ആയിരുന്നു. മറ്റാരെയും എനിക്ക് അക്കാര്യത്തിൽ കുറ്റപ്പെടുത്താൻ കഴിയില്ല.

ആ ഒരു വർഷം ആ വ്യക്തി എന്തായിരുന്നോ ആ വ്യക്തി ആയിരുന്നില്ല ഒരുമിച്ചു കഴിഞ്ഞപ്പോൾ. ഒരു പേപ്പറിലേക്ക് സൈൻ ചെയ്യുമ്പോളേക്കും ആ വ്യക്തി മൊത്തമായി അങ്ങു മാറുകയാണ്. പിന്നെ അവിടെ ഒരുപാട് റൂൾസും കാര്യങ്ങളും വന്നു. വിവാഹം കഴിയുമ്പോൾ മാറും എന്നാണ് ആദ്യം കരുതിയിരുന്നത്. കാരണം എന്റെ മാത്രം തീരുമാനം ആയിരുന്നു എന്റെ വിവാഹം.

എന്റെ ഒരു സുഹൃത്തുവഴി വന്ന ബന്ധമായിരുന്നു അത്. വീട്ടിൽ സംസാരിച്ചപ്പോൾ വീട്ടുകാരർ ഓക്കേ ആണെന്നു പറഞ്ഞു. പിന്നീട് ഞങ്ങൾ ഒരു വർഷം സംസാരിച്ചു. അങ്ങനെ ഞങ്ങൾ പരസ്പരം ഓക്കേ ആണെന്ന് ബോധ്യമായപ്പോൾ വീട്ടിൽ പറഞ്ഞു ഞാൻ ഓക്കേ ആണ് ഈ ബന്ധം മതിയെന്ന്. ആ വ്യക്തി എപ്പോഴും പറഞ്ഞിരുന്നത് ഞാൻ ഡിവോഴ്‌സ് തരില്ല ദിലീപിനെയും മഞ്ജുവിനെയും പോലെ ആകാൻ ശ്രാമിക്കുന്നു എന്നാണ്. ഞാൻ കരുതി ഇത് എന്താണെന്ന്.

ഈ ഒരു സാധനം ഇടയ്ക്കിടെ പറയുമായിരുന്നു. എന്ത് ചെയ്താലും വിവാഹമോചനം തരില്ല എന്ന നിലപാടിലായിരുന്നു ആ വ്യക്തി. ഒരു ബന്ധവും തുടങ്ങുന്നത് അത് വേർപിരിയാൻ വേണ്ടിയിട്ടല്ല. ജീവിതകാലം മുഴുവനും കൂടെ നില നിലക്കാൻ വേണ്ടിയാണ് ആ ബന്ധം തുടങ്ങുന്നത്. എത്രകാലം കൂടെ നിൽക്കാൻ കഴിയും എന്നാണ് നമ്മൾ ചിന്തിക്കുന്നത്. ഞാനും മാക്‌സിമം അഡ്ജസ്റ്റ് ചെയ്യുമായിരുന്നു.

ഓരോ പ്രശ്‌നങ്ങളും വരുമ്പോൾ എനിക്ക് കൗണ്സിലിംഗും കാര്യങ്ങളും ഉളളതുകൊണ്ട് കാര്യങ്ങൾ ആ വ്യക്തിയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. കരിയറിൽ പീക്കിൽ എത്തി നിന്ന സമയത്താണ് വിവാഹം നടക്കുന്നത്. അതിനുശേഷം അവസരം വന്നെങ്കിലും എല്ലാം ഒഴിവാക്കി ജീവിതത്തിനു വേണ്ടി നിന്ന ആളാണ് ഞാൻ. അപ്പോൾ ആ ജീവിതത്തിൽ അത്രത്തോളം പ്രതീക്ഷകളും ഉണ്ടാകുമല്ലോ.

എനിക്ക് കുട്ടികളും കുടുംബവും അത്ര ഇഷ്ടം ഉള്ള കൂട്ടത്തിലാണ്. ഞാൻ ഇടക്ക് സൈക്കോളജി പഠിക്കുന്നത് തന്നെ പുള്ളിയുടെ അമ്മയ്ക്ക് ഒപ്പം ഒരു ക്ലിനിക്ക് ഒക്കെ ഇട്ടുകൊണ്ട് ജോലി ചെയ്യാനും കൂടി ആയിരുന്നു. അഭിനയവും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയില്ല എന്നത് കൊണ്ടാണ് കുടുംബജീവിതം മതി എന്ന തീരുമാനത്തിൽ ഞാൻ എത്തുന്നത്.

കുക്കറി ഷോ മാത്രമായിരുന്നു ആ കാലങ്ങളിൽ ഞാൻ ചെയ്തിരുന്നത്. പുറകിൽ നിന്നുള്ള പ്രെഷർ അത്രത്തോളമായിരുന്നു. എങ്കിലും ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്തു. എന്നാൽ ഇടയ്ക്ക് ഞാൻ ഒന്ന് ഡൗണ് ആയാപ്പോൾ ആളെന്നെ പിന്തുണച്ചില്ല. ആ സമയവും വീട്ടുകാർ ആയിരുന്നു ഒപ്പം നിന്നത്. ഒരു വിവാഹബന്ധത്തിൽ എന്തൊക്കെ പറഞ്ഞാലും ബേസിക് നീഡ് എന്ന് പറയുന്നത് ലവും കെയറും ആണ്.

എനിക്ക് ഇടക്ക് ഒരു ലിഗ്മെന്റ് ഫ്രാക്ച്ചർ ഉണ്ടായ സമയത്തു പോലും എനിക്ക് പിന്തുണ നൽകിയില്ല. എന്റെ കാര്യങ്ങൾ ഞാൻ തന്നെയാണ് ചെയ്തത്. അപ്പോൾ ഞാൻ ചിന്തിച്ചു എനിക്ക് എന്തിനാണ് ഒരാൾ കൂടെ എന്ന്. ആള് തിരക്കിലാണ് എന്നറിയാം എങ്കിലും നമ്മുടെ മനസ്സിൽ ഒരു ചിന്ത വരുമല്ലോ. അങ്ങനെയാണ് ഒറ്റയ്ക്ക് മതി എന്ന് തീരുമാനിക്കുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago