ചക്കപോലെയായി, ചേട്ടന്റെ വളം കൊള്ളാം; ശരണ്യയെ കുറിച്ചുള്ള മോശം കമെന്റിനു മറുപടിയുമായി ഭർത്താവ്..!!

ശരണ്യ എന്ന നടിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചതു തമിഴിൽ നിന്നും ആയിരുന്നു. മലയാളിയായ ശരണ്യ ആദ്യം അഭിനയിച്ചത് കുഞ്ചാക്കോ ബോബൻ നായകമായി എത്തിയ അനിയത്തിപ്രാവിൽ ബാലതാരമായി ആയിരുന്നു. തുടർന്ന് രക്തസാക്ഷികൾ സിന്ദാബാദ്, ഹരികൃഷ്ണൻസ് തുടങ്ങിയ ചിത്രങ്ങളിൽ ബാല തരാം ആയി എത്തി. എന്നാൽ ഇളയദളപതി വിജയ് നായകനായി എത്തിയ വേലായുധത്തിൽ വിജയിയുടെ സഹോദരിയുടെ വേഷത്തിൽ എത്തിയ താരം ഒട്ടേറെ ശ്രദ്ധ നേടാൻ കഴിഞ്ഞു.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും താരം തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. സിനിമയിൽ മാത്രമല്ല സീരിയലിലും താരം എത്തിയിട്ടുണ്ട്. സ്വാമി അയ്യപ്പൻ എന്ന സീരിയലിൽ മാളികപ്പുറത്ത് അമ്മയുടെ വേഷത്തിൽ എത്തിയത് ശരണ്യ ആയിരുന്നു. ഏഷ്യാനെറ്റിൽ ആയിരുന്നു സീരിയൽ സംപ്രേഷണം ചെയ്തത്. വിവാഹ ശേഷം പൂരിഭാഗം നായിക നടിമാരെ പോലെയും അഭിനയ ലോകത്തു നിന്നും വിടവാങ്ങി ഇരിക്കുകയാണ് ശരണ്യയും.

ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം ആണ് അരവിന്ദ് കൃഷ്ണൻ ശരണ്യയുടെ ജീവിത പങ്കാളിയായി എത്തുന്നത്. അനന്ത പത്മനാഭൻ, അന്നപൂർണ എന്നി രണ്ടു മക്കളും ഇവർക്ക് ഉണ്ട്. അഭിനയലോകത്ത് സജീവം അല്ലെങ്കിൽ കൂടിയും മറ്റുതാരങ്ങളെ പോലെ ടിക് ടോക്കിലും സോഷ്യൽ മീഡിയ യിലും സജീവമായി ഉണ്ട് ശരണ്യ.

ഇപ്പോഴിതാ അരവിന്ദിന്റെ ടിക്ക് ടോക്ക് അക്കൗണ്ടിൽ ഭാര്യയെക്കുറിച്ച് ഒരാൾ പോസ്റ്റ് ചെയ്ത മോശം കമന്റിന് മറുപടി നൽകിയിരിക്കുകാണ് അദ്ദേഹം. ‘ചക്ക പോലെയായി.. മനസ്സിലാവണില്ല.. ചേട്ടന്റെ വളം കൊള്ളാം..’ എന്നായിരുന്നു ഒരാൾ കമന്റ് ഇട്ടത്. അതിന് മറുപടിയുമായി ടിക്ക് ടോകിൽ തന്നെ അരവിന്ദ് ഒരു വീഡിയോ പോസ്റ്റ് ചെയ്‌തു.

‘ഈ കമന്റിന് ഉത്തരം കൊടുക്കാൻ വന്നതാണ്. നല്ല നല്ല ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കൊടുക്കുക എന്നതാണ് എന്റെയൊരു പ്രതേകത. പ്രിയപ്പെട്ട ചേട്ടാ എന്റെ ഭാര്യക്ക് വണ്ണം വച്ചിട്ടുണ്ടെങ്കിൽ അത് കുറയ്ക്കാനും അറിയാം.. അത് താങ്കളെ ബാധിക്കുന്ന കാര്യമല്ല. പിന്നെ രണ്ടാമത് എന്റെ വളത്തിന്റെ കാര്യം.. നിങ്ങൾ എന്തിനാണ് ബാക്കിയുള്ളവരുടെ വളത്തിന്റെയും കാര്യം തപ്പിക്കൊണ്ട് നടക്കുന്നത്. ഷണ്ഡത്വം ഉണ്ടെങ്കിൽ അത് ഇൻഫെർടൈലിറ്റി ക്ലിനിക്കിൽ കൊണ്ടുപോയി കാണിക്കണം.

ബാക്കിയുള്ളവരുടെ കമന്റ് ബോക്സിൽ വന്ന് ഇമ്മാതിരി ആണത്തമില്ലായ്മ കമന്റ് ചെയ്യരുത്. ദയവുചെയ്തു അമ്മാതിരി സാധനം ഇവിടെ കൊണ്ടുവന്ന് ഇറക്കരുത്..’ അരവിന്ദ് കൃഷ്ണൻ മറുപടി നൽകി. അരവിന്ദും ശരണ്യയും തമ്മിലുള്ള ടിക്ക് ടോക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago