ആനീസ് കിച്ചൺ എന്ന അമൃത ടിവിയിലെ ഷോ തുടങ്ങിയിട്ട് കുറച്ചേറെ കാലങ്ങൾ ആയി. ആനിയുടെ കുക്കിങ്ങും അതിലേക്കു അതിഥിയായി താരങ്ങൾ എത്തുകയും അഭിമുഖം നടത്തുന്നതും. അങ്ങനെ താരങ്ങൾ വിശേഷങ്ങൾ പങ്കുവെക്കാൻ എത്തുമ്പോൾ വ്യത്യസ്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്. സരയുവും ആനിയും തമ്മിൽ ഉള്ള സ്ത്രീ കാഴ്ചപ്പാടുകളെ കുറിച്ചുള്ള നിലപാടുകൾ ആണ് വൈറൽ ആകുന്നത്. സ്ത്രീ ഒരിക്കലും പുരുഷന് മുകളിൽ നിൽക്കേണ്ടവരല്ല.
പുരുഷന് കീഴ്പ്പെട്ടു നിൽക്കേണ്ടവർ ആണ് സ്ത്രീകൾ എന്ന് ആനിയും സരയുവും ഒരേ സ്വരത്തിൽ പറയുന്നു. സ്ത്രീ പുരുഷന് മുന്നിൽ കീഴ്പ്പെട്ടു നിന്നാൽ അവിടെ പ്രശ്നങ്ങൾ കുറവാണു എന്ന് സരയു പറയുന്നു. സ്ത്രീ എന്തോ വലിയ സംഭവം ആണെന്ന് കാണിക്കാൻ ഉള്ള ഫെമിനിച്ചികൾ കാട്ടികൂട്ടുന്നതിന് താൻ എതിരാണ് എന്നും സരയൂ പറയുന്നു. തുടർന്ന് വിമർശനം എത്തിയതോടെ സരയുവിന്റെ ന്യായീകരണ കുറിപ്പ് ഇങ്ങനെ..
കാലത്തിനൊത്തു കാഴചപ്പാടുകൾ മാറും. ആണും പെണ്ണും ഒരേ തട്ടിൽ കൈപിടിച്ചു ജീവിക്കുന്നതാണ് ഇന്നെന്റെ ശെരി. (അന്ന് പറഞ്ഞതിൽ നിന്ന് ലേശം വ്യത്യസ്തം തന്നെ ആണ് അഭിപ്രായം) അതാണ് എന്റെ ഇക്വാലിസം..
അതാണ് എന്റെ ഫെമിനിസവും. എന്റെ ശരികള്‍ ഇങ്ങനെ ആണ്. എന്റെ മാത്രം ശെരി. സോഷ്യൽ മീഡിയയ്ക്ക് അപ്പുറത്ത് സുന്ദരമായ ഒരു കുടുംബ ജീവിതം നയിക്കുന്ന ആളാണ് ഞാൻ. പങ്കുവച്ചും പൊട്ടിച്ചിരിച്ചും പറഞ്ഞും അറിഞ്ഞും ഞങ്ങൾ തീർത്ത ലോകം തന്നെ ആണ് എനിക്ക് വലുത്. അതിനപ്പുറം ഒരു സൈബർ ലോകത്തിനും വില കൊടുക്കുന്നില്ല.
എങ്കിലും നല്ല ചർച്ചകൾ നടക്കുന്ന നല്ല എഴുത്തുകൾ വായിക്കാൻ കിട്ടുന്ന നല്ല സൗഹൃദങ്ങൾ പൂക്കുന്ന ഒരിടം എന്ന രീതിയിൽ ഒരുപാട് ഇഷ്ടമുണ്ട്. ആ ഇഷ്ടം ഇല്ലാതാക്കുന്ന ചിലരുണ്ട് ചിലതുണ്ട്. അതിനോട് അന്നും ഇന്നും എന്നും വെറുപ്പ് തന്നെ. അപ്പുറത്തെ വീട്ടിലേക്ക് കണ്ണും നട്ടിരുന്നു, ഓരോ വിഷയങ്ങൾ ദിവസവും കണ്ടുപിടിക്കാനുള്ള അവരുടെ ബുദ്ധിമുട്ടും മനസിലാക്കുന്നു. അപ്പോൾ നിങ്ങളൊക്കെ തകർക്കിന്. സുദീർഘമായ ഒരു എഴുത്തൊന്നും ഇതിന് ആവശ്യമില്ല..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…